സഹപാഠിക്കൊരു വീട് താക്കോൽ ദാനം
Tuesday 04 April 2023 12:45 AM IST
കുന്ദമംഗലം: മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ നാൽപ്പതാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടപ്പാക്കുന്ന സഹപാഠിക്കൊരു വീട്" പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നൽകി. വീടിന്റെ താക്കോൽ ദാനം ഡോ.എം.കെ മുനീർ എം.എൽ.എ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് പി. ജയഫർ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി കൺവീനർ ടി.സീനത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ പി.കെ സുലൈമാൻ, പ്രിൻസിപ്പൽ എം.കെ രാജി, സലീന സിദ്ദീഖ് അലി, സോഷ്മ സുർജിത്ത്, സൈനുദ്ധീൻ, റിയാസ് ഖാൻ , ടി. ബാലകൃഷൺ, പി നജീബ് എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപകൻ വി.മുഹമ്മദ് ബഷീർ
സ്വാഗതവും സി.ഫാത്തിമ നന്ദിയും പറഞ്ഞു.