ഇഗ്‌നോ കൊച്ചി പ്രാദേശിക കേന്ദ്ര ബിരുദദാനം

Tuesday 04 April 2023 1:08 AM IST
ഇഗ്നോ പ്രാദേശിക കേന്ദ്രത്തിന്റെ ബിരുദദാന ചടങ്ങ് നുവാൽസ് വൈസ് ചാൻസലർ ജസ്റ്റിസ് എസ്. സിരിജഗൻ നിർവഹിക്കുന്നു

കൊച്ചി: രാജ്യത്തിനുതകുന്ന നല്ല പൗരന്മാരെ വാർത്തെടുക്കുകയാണ് ഏതു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും ലക്ഷ്യമെന്ന് നുവാൽസ് വൈസ് ചാൻസലർ ജസ്റ്റിസ് എസ്. സിരിജഗൻ പറഞ്ഞു. ഇഗ്‌നോ കൊച്ചി പ്രാദേശിക കേന്ദ്രത്തിന്റെ ബിരുദദാന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിജയ ശതമാനം കൂടുന്തോറും വിദ്യാഭ്യാസ നിലവാരം താഴോട്ടു പോകുകയാണെന്നും സേവ് ആൻ ഇയർ പോലുള്ള സമ്പ്രദായത്തോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഗ്‌നോ കൊച്ചി പ്രാദേശിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ 524 വിദ്യാർത്ഥികൾ ജസ്റ്റിസ് എസ്. സിരിജഗനിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി . ഇഗ്‌നോ കൊച്ചി പ്രാദേശിക കേന്ദ്രം റീജിയണൽ ഡയറക്ടർ ഡോ. ജെ.എസ്. ഡൊറോത്തി റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് റീജിയണൽ ഡയറക്ടർമാരായ ഡോ. വി.ടി. ജലജകുമാരി, ഡോ. എസ്. വിജയരാഘവൻ, ഡോ. പ്രസീത ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.