അദ്ധ്യാപകർ കരിദിനമാചരിച്ചു

Tuesday 04 April 2023 1:14 AM IST
ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ മൂല്യനിർണ്ണയ ക്യാമ്പിൽ നടത്തിയ പ്രതിഷേധം എ.എച്ച്.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ. വിനോദ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം തകർക്കുന്ന ഹൈസ്കൂൾ, ഹയർ സെക്കൻഡറി ലയനോദ്ദേശ രണ്ടാം ഘട്ട ഖാദർ കമ്മറ്റി റിപ്പോർട്ടിനെതിരെയും ഹയർ സെക്കൻഡറി അദ്ധ്യാപകരോടുള്ള പകപോക്കൽ ശിക്ഷാ നടപടികൾക്കെതിരെയും ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കരിദിനമാചരിച്ചു.

ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ മൂല്യനിർണയ ക്യാമ്പിൽ നടന്ന പ്രതിഷേധം എ.എച്ച്.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ. വിനോദ് ഉദ്ഘാടനം ചെയ്തു. ബിനു കെ. വർഗീസ്, സി.ഡി. സുനിൽ, ബെന്നി വി. വർഗീസ്. പി.ആർ. സുനിൽ, ഷാജി വർഗീസ്, ജയലക്ഷ്മി, ആശ ജി. നായർ, സി.ടി. സുപ്രഭ, ഡോ. സി.എം. രേഖ തുടങ്ങിയവർ സംസാരിച്ചു.