ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണം
പത്തനംതിട്ട : പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ നേതൃസമ്മേളനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി പാറപ്പറമ്പിൽ, സംസ്ഥാന ട്രഷറർ എൻ.എം.രാജു, സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്‌സ്, എബ്രഹാം വാഴയിൽ, ഡോ.വർഗീസ് പേരയിൽ, മായ അനിൽകുമാർ, ജോർജ് എബ്രഹാം, അഡ്വ.മനോജ് മാത്യു, ഷെറി തോമസ്, സോമൻ താമരച്ചാലിൽ, രാജീവ് വഞ്ചിപ്പാലം, കുര്യൻ മടക്കൽ, സജു മിഖായേൽ, ക്യാപ്ടൻ സി വി വർഗീസ്, ജോൺ വി തോമസ്, അഡ്വ.ബോബി കാക്കനാപ്പള്ളിൽ, കരുൺ സക്കറിയ, തോമസ് മോഡി, ലത ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മായ അനിൽകുമാറിന് സ്വീകരണം നൽകി.