പാരീസ് തോറ്റു, മെസിക്ക് കൂവൽ

Monday 03 April 2023 10:30 PM IST

പാരീസ് : കഴിഞ്ഞ രാത്രി നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ ലിയോണിന് 1-0 ത്തിന് തോറ്റ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയുടെ സൂപ്പർ താരം ലയണൽ മെസിക്ക് ഒരു വിഭാഗം കാണികളുടെ കൂവൽ. ഫ്രഞ്ച് ലീഗിൽ പാരീസിന്റെ തുടർച്ചയായ രണ്ടാം തോൽവിയായിരുന്നു ഇത്. കഴിഞ്ഞയാഴ്ച മെസി തിരികെ ബാഴ്സലോണയിലേക്ക് മടങ്ങിവരുമെന്ന വാർത്തകൾ പടർന്നിരുന്നു. ഇതോടെയാണ് ക്ളബിന്റെ തോൽവിയിൽ കുപിതരായ കാണികൾ മെസിക്കെതിരെ തിരിഞ്ഞത്.