കർഷക തൊഴിലാളി ക്ഷേമനിധി കുടിശിക അടയ്ക്കാം

Tuesday 04 April 2023 12:01 AM IST

തിരുവനന്തപുരം: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള അംശാദായം അടയ്ക്കുന്നതിൽ 2 വർഷത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയ കാരണത്താൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് സമയം ദീർഘിപ്പിച്ചു. മേയ് 31 വരെ രണ്ടു മാസത്തേക്ക് കൂടിയാണ് കാലയളവ് ദീർഘിപ്പിച്ചത്. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപ പിഴ ഈടാക്കും. 60 വയസ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കുടിശ്ശിക അടയ്ക്കാനും അംഗത്വം പുനഃസ്ഥാപിക്കാനും സാധിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ബോർഡിന്റെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസുകളുമായി ബന്ധപ്പെടണം.