വിശദമായ അന്വേഷണം നടത്തണം:സുരേന്ദ്രൻ

Tuesday 04 April 2023 12:06 AM IST

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ തീയിട്ട സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നിൽ വിധ്വംസക ശക്തികളുണ്ടോ എന്നത് കൃത്യമായി അന്വേഷിക്കണം. കേരളത്തിൽ ട്രെയിനിൽ ഇത്രയും വലിയ തോതിലുള്ള ആക്രമണം നടക്കുന്നത് ഇതാദ്യമായാണ്. ലഭ്യമായ വിവരങ്ങളനുസരിച്ച് സംഭവത്തിൽ വലിയ ദുരൂഹതയാണ് നിലനിൽക്കുന്നത്. ബി.ജെ.പി നേതാക്കൾക്കൊപ്പം അദ്ദേഹം സംഭവസ്ഥലം സന്ദർശിച്ചു.