കെ.എസ്.ആർ.ടി.സി ഡിപ്പോകൾക്ക് ഏകീകൃത നിറം

Tuesday 04 April 2023 12:07 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടിസി ഡിപ്പോകൾക്ക് പൊതുവായ നിറം നൽകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഡിപ്പോകളിലെ നവീകരിച്ച ടോയ്ലറ്റുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഏകീകൃത രീതിയിലുളള കസേരകൾ, പുതിയ ഫാനുകൾ, എൽ.ഇ.ഡി ലൈറ്റുകൾ, സൗജന്യ കുടിവെള്ളം, ടിവി സൗണ്ട് സിസ്റ്റം എന്നിവ സജ്ജീകരിക്കും. 10 ലക്ഷം രൂപ ഓരോ ഡിപ്പോയ്ക്കും പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച് ആറു മാസത്തിനകം പ്രവർത്തനം പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിലെ ടോയ്ലറ്റുകൾ വൃത്തിഹീനമാണെന്ന

പരാതികളെ തുടർന്ന് പ്രഖ്യാപിച്ചതാണ് നവീകരണം. എല്ലാ ഡിപ്പോകളിലും യൂണിറ്റ് ഓഫീസർമാർ ചെയർമാനായും മറ്റ് ഉദ്യോഗസ്ഥർ, അംഗീകൃത ട്രേഡ് യൂണിയന്റെ ഓരോ പ്രതിനിധി എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയെ നിർമ്മാണ പ്രവർത്തനം ഏൽപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൂർത്തിയായ 72 ടോയ്ലറ്റുകളുടെ നിർമ്മാണമാണ് മന്ത്രി ഓൺലൈനായി നിർവഹിച്ചത്. ഒരു ഡിപ്പോയിലെ ടോയിലറ്റിന് 5 ലക്ഷം രൂപ വരെ ഉപയോഗിച്ചു.. സി.എം.ഡി‌ ബിജുപ്രഭാകരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്വി​ഫ്ടി​ന് 131പു​ത്ത​ൻ​ ​സൂ​പ്പ​ർ​ഫാ​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്വി​ഫ്ടി​നാ​യി​ ​വാ​ങ്ങി​യ​ ​പു​തി​യ​ 131​സൂ​പ്പ​ർ​ഫാ​സ്റ്റ് ​ബ​സു​ക​ൾ​ ​ഇ​ന്ന് ​രാ​വി​ലെ​ 11.30​ന് ​തൈ​യ്ക്കാ​ട് ​പൊ​ലീ​സ്ഗ്രൗ​ണ്ടി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഫ്ലാ​ഗ് ​ഓ​ഫ് ​ചെ​യ്യും. മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​അ​ദ്ധ്യ​ക്ഷ​നാ​കും.​ ​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​യി​ൽ​ ​നി​ന്ന് ​ബ​സു​ക​ൾ​ ​ഏ​റ്റു​വാ​ങ്ങും.​ ​ബ​സു​ക​ളു​ടെ​ ​താ​ക്കോ​ൽ​ ​ദാ​നം​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​നി​ർ​വ്വ​ഹി​ക്കും.​ ​മ​ന്ത്രി​ ​ജി.​ആ​ർ​അ​നി​ൽ​ ​ബ​സ് ​നി​ർ​മ്മാ​താ​ക​ൾ​ക്കു​ള്ള​ ​ഉ​പ​ഹാ​രം​ ​ന​ൽ​കും.​ബ​സു​ക​ളു​ടെ​ ​സ​‌​ർ​വീ​സ് ​നാ​ളെ​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കും. സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ 2022​-23​വ​ർ​ഷ​ത്തെ​ ​പ്ലാ​ൻ​ഫ​ണ്ടി​ൽ​ ​ഫ്‌​ളീ​റ്റ് ​ന​വീ​ക​ര​ണ​ത്തി​നാ​യി​ ​അ​നു​വ​ദി​ച്ച​ 50​ ​കോ​ടി​ ​രൂ​പ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ബ​സു​ക​ൾ​ ​വാ​ങ്ങി​യ​ത്.​ ​ടെ​ൻ​ഡ​റി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​മ​റ്റ് ​ക​മ്പ​നി​ക​ളെ​ക്കാ​ൾ​ 1.35​ ​ല​ക്ഷം​ ​രൂ​പ​ ​കു​റ​ച്ച് ​ക്വോ​ട്ട് ​ചെ​യ്ത​ ​അ​ശോ​ക് ​ലൈ​ലാ​ൻ​ഡി​നാ​ണ് ​ഓ​ർ​ഡ​ർ​ ​ന​ൽ​കി​യ​ത്.​ ​ബോ​‌​ഡി​യോ​ടു​ ​കൂ​ടി​യ​ ​ബ​സി​നാ​ണ് ​ക​രാ​ർ.​ ​അ​ശോ​ക് ​ലൈ​ലാ​ൻ​ഡ് ​ഷാ​സി​യി​ൽ​ ​ബെം​ഗ​ളൂ​രു​ ​ആ​സ്ഥാ​ന​മാ​യ​ ​എ​സ്.​ ​എം​ ​ക​ണ്ണ​പ്പ​ ​ഓ​ട്ടോ​മൊ​ബൈ​ൽ​സ് ​(​പ്ര​കാ​ശ്)​ ​ആ​ണ് ​സു​ര​ക്ഷാ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ച് ​ബ​സു​ക​ൾ​ ​നി​ർ​മ്മി​ച്ച​ത്.​ ​ഒ​രു​ ​ബ​സി​ന്റെ​ ​വി​ല​ 38.17​ല​ക്ഷം​ ​രൂ​പ.​ ​ഷാ​സി​ക്ക് 22.18​ ​ല​ക്ഷം​ ​രൂ​പ​യും​ ​ബോ​ഡി​ ​ബി​ൽ​ഡിം​ഗ് ​ചെ​ല​വ് 15.98​ ​ല​ക്ഷം​ ​രൂ​പ​യു​മാ​ണ്.​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​കാ​ല​പ്പ​ഴ​ക്കം​ ​ചെ​ന്ന​ 131​ ​സൂ​പ്പ​ർ​ഫാ​സ്റ്റു​ക​ൾ​ക്ക് ​പ​ക​ര​മാ​ണി​ത്..