സോക്കർ സ്കൂൾ സമ്മർ ക്യാമ്പിന് തുടക്കം

Tuesday 04 April 2023 12:42 AM IST

തിരുവല്ല: ഓതറ കെ.ടി. ചാക്കോസ് സോക്കർ സ്കൂളിന്റെ സമ്മർ ക്യാമ്പിന്റെ ഉദ്ഘാടനം കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ യു.ഷറഫലി നിർവഹിച്ചു.കേരള ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ രഞ്ജി കെ.ജേക്കബ് അദ്ധ്യക്ഷനായി. സോക്കർ സ്കൂൾ ഡയറക്ടർ കെ.ടി.ചാക്കോ, കുറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സാലി ജോൺ, പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജിനു തൊമ്പുംകുഴി, മുൻ സന്തോഷ്‌ ട്രോഫി താരവും കേരള പൊലീസ് താരവുമായ അലക്സ്‌ എബ്രഹാം, ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ്‌ റെജിനോൾഡ് വർഗീസ്,ജില്ലാ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ഫിലിപ്പ്,ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി രാജു എബ്രഹാം,ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എൻ.രാജീവ്‌, സോക്കർ സ്കൂൾ ഫിസിയോ ഡോക്ടർ ജെറി മാത്യു,ഓതറ യൂ.പി.സ്കൂൾ അദ്ധ്യാപകൻ അനീഷ് വി.ചെറിയാൻ, ജനത ലൈബ്രറി സെക്രട്ടറി പി.ടി.തോമസ്, സ്പോർട്സ് കൗൺസിൽ പരിശീലകരായ അജിരാജ്, ബിനു പുരുഷോത്തമൻ, സോക്കർ സ്കൂൾ മാനേജർ ലിജോ കുറിയിടം എന്നിവർ പ്രസംഗിച്ചു,