കെട്ടിട പെർമിറ്റ് ഫീസ് വർദ്ധനവിനെതിരെ പ്രതിഷേധം

Tuesday 04 April 2023 1:31 AM IST

പോരുവഴി : കെട്ടിട പെർമിറ്റ് ഫീസ് വർദ്ധന സർക്കാർ പുന:പരിശോധിക്കണമെന്ന് ലെൻസ് ഫെഡ് ( ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) പോരുവഴി യൂണിറ്റ് ആവശ്യപ്പെട്ടു. നിർമ്മാണ സാമഗ്രികളുടെ വില ഇത്രയധികം വർദ്ധിച്ചപ്പോൾ പെർമിറ്റ് ഫീസ് 20 ഇരട്ടി യോളം വർദ്ധിപ്പിച്ചത് നിർമ്മാണ മേഖലയ്ക്ക് ഇരുട്ടടിയാണ്. ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണ് ഫീസ് വർദ്ധനവ്. റോയൽറ്റി വർദ്ധനവിന്റെ പേരിൽ കോറി ഉത്പ്പന്നങ്ങളുടെ വിലയും വർദ്ധിപ്പിച്ചത് ഈ രംഗത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ആശ്വാസ നടപടി സ്വീകരിക്കണമെന്ന് പോരുവഴി യൂണിറ്റ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ജയപ്രകാശ് അദ്ധ്യക്ഷനായി. അഞ്ചുകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം മണിക്കുട്ടൻപിള്ള ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ ഏരിയ സെക്രട്ടറി തോപ്പിൽ നൗഫൽ പ്രമേയം അവതരിപ്പിച്ചു. ഷീജ മോൾ,ശശികുമാർ കേശവ്,ലത തുടങ്ങിയവർ സംസാരിച്ചു.