പി. ജി പ്രവേശന പരീക്ഷകൾ
Wednesday 05 April 2023 12:44 AM IST
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പി.ജി സംസ്‌കൃതം സാഹിത്യം, ഇംഗ്ലീഷ്, ഡാൻസ് മോഹിനിയാട്ടം, മ്യൂസിക് പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷകൾ 8ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ നടക്കും. ഉച്ചയ്ക്ക് 2 ന് കംപാരറ്റീവ് ലിറ്ററേച്ചർ, സൈക്കോളജി, സംസ്‌കൃതം വേദാന്തം, 9ന് രാവിലെ 10 മലയാളം, ഡാൻസ് ഭരതനാട്യം, ഉച്ചയ്ക്ക് 2ന് ഹിസ്റ്ററി, ഹിന്ദി, 15ന് രാവിലെ 10ന് സാൻസ്‌ക്രിറ്റ് ജനറൽ, തിയേറ്റർ, എം.എസ്. ഡബ്ളിയു തുടങ്ങിയവ, ഉച്ചയ്ക്ക് 2ന് എം.പി.ഇ.എസ്, സോഷ്യോളജി, 16ന് രാവിലെ 10ന് എം.എഫ്.എ., സംസ്‌കൃതം ന്യായം, അറബിക്, ജ്യോഗ്രഫി ഉച്ചയ്ക്ക് 2 ന് മ്യൂസിയോളജി, വേദിക് സ്റ്റഡീസ്, ഉർദ്ദു.