യൂത്ത് കോൺഗ്രസ് (എസ് ) സമ്മേളനം
Wednesday 05 April 2023 12:46 AM IST
കൊച്ചി: യൂത്ത് കോൺഗ്രസ് (എസ് ) എറണാകുളം ജില്ലാ സമ്മേളനം കൊച്ചി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് എ.എസ്. അമൽ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ.ആർ. രഞ്ജിത്ത്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എ.ആർ. റെനീഷ്, കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് ബി.എ. അഷ്‌റഫ്, എ.ഐ.സി.സി (എസ്) അംഗം വി.വി. സന്തോഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.എസ്. അനിൽ, സി.ആർ വത്സൻ തുടങ്ങിയവർ സമ്മേളനത്തിൽ പ്രസംഗിച്ചു.