സൂഫി പാരമ്പര്യം നിറഞ്ഞ് ബിനാലെ
Wednesday 05 April 2023 12:50 AM IST
കൊച്ചി: ബിനാലെയിലെ 'സോൾ ദാറ്റ് ആർട്ട് അറ്റ് റെസ്റ്റ് ' ഫോട്ടോഗ്രഫിക് ആവിഷ്‌കാരത്തിൽ ബിജു ഇബ്രാഹിമിന്റെ കാമറ ഫോക്കസ് ചെയ്യുന്നത് ജനിച്ചുവളർന്ന മലപ്പുറത്തെ കൊണ്ടോട്ടിയിലാണ്. നാട്ടിലെ 10 വർഷത്തെ ഇടപെടലുകളും ഇടപഴകലുകളും കണ്ടെത്തലുകളും നിഗമനങ്ങളുമാണ് ഫോർട്ട്‌കൊച്ചി ആസ്പിൻവാൾ ഹൗസിൽ പ്രദർശിപ്പിച്ച 13 ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രഫുകൾക്ക് പിന്നിൽ.
സംവിധായകാൻ കമലിന്റെ സഹായിയായി പ്രവർത്തിച്ചശേഷം ബിജു വീണ്ടും ഫോട്ടോഗ്രഫിയിലേക്കു തിരിച്ചെത്തുകയായിരുന്നു. കൊണ്ടോട്ടിയെക്കുറിച്ച് പണ്ഡിതന്മാരോട് മനസിലാക്കി. ഫോട്ടോഗ്രഫുകളിൽ അത് ആവാഹിക്കാൻ ശ്രമിച്ചതിന്റെ പരിണതിയാണ് ബിനാലെ കാഴ്ചകൾ. ഒരേസമയം പാരമ്പര്യത്തെ പിന്തുടരുകയും അടരുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന സ്വത്വബോധത്തിലാണ് ബിജുവിന്റെ കലാവിഷ്‌കാരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.