എൻ.സി.എ ജില്ലാ സമ്മേളനം
Wednesday 05 April 2023 12:59 AM IST
കൊച്ചി: സംസ്ഥാന നിധി കമ്പനീസ് അസോസിയേഷൻ (എൻ.സി.എ.) ജില്ലാ സമ്മേളനം 16 ന് ആലുവ വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ മുനിസിപ്പൽ ചെയർമാൻ എം. ഒ. ജോൺ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.സി. ജേക്കബ് മുഖ്യാതിഥിയായിരിക്കും. എൻ.സി.എ സംസ്ഥാന പ്രസിഡന്റ് ഡേവീസ് എ. പൈനാടത്ത് ബിസിനസ് സംഗമം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം, വിദ്യാർത്ഥികളെ ആദരിക്കലും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും, പെർഫോമൻസ് അവാർഡ് വിതരണം എന്നിവയാണ് മറ്റു പരിപാടികളെന്ന് ജില്ലാ പ്രസിഡന്റ് എം. വി. മോഹനനും സെക്രട്ടറി കെ. ഒ. വർഗീസും അറിയിച്ചു.