ഡൗൺ സിൻഡ്രോം: കുട്ടികളുടെ സംഗമം

Wednesday 05 April 2023 12:55 AM IST

കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയുടെ നേതൃത്വത്തിൽ ഡൗൺ സിൻഡ്രോം ബാധിതരായ കുട്ടികളുടെ സംഗമം നടത്തി.

ലോക പഞ്ചഗുസ്തി ചാമ്പ്യൻ ജോബി മാത്യു ഉദ്ഘാടനം ചെയ്തു. നടനും കാഥികനുമായ മനു ജോസ് കുട്ടികൾക്ക് വേണ്ടി കലാപരിപാടികൾ അവതരിപ്പിച്ചു. പീഡിയാട്രിക്, നിയോനാറ്റോളജി സീനിയർ സ്‌പെഷ്യലിസ്റ്റ് ഡോ. അനിത വിജയൻ. ആസ്റ്റർ കൈൻഡിലെ പീഡിയാട്രിക്, നിയോനാറ്റോളജി സ്‌പെഷ്യലിസ്റ്റ് ഡോ. ലുവെന്യ ഗുണശേഖരൻ, ദോസ്ത് എജ്യൂക്കേഷന്റെ എറണാകുളം ഡിവിഷൻ സെക്രട്ടറി നസ്രിൻ അഗ്ഫ, സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. ജീസൻ സി. ഉണ്ണി, സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് ഡോ. മരിയ ഗ്രേസ് ട്രീസ തുടങ്ങിയവർ സംസാരിച്ചു.