ടോഡി കോർപ്പ. രൂപീകരിക്കണം
Tuesday 04 April 2023 7:02 PM IST
കൊച്ചി: പരമ്പരാഗത വ്യവസായമായ കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കാൻ ടോഡി കോർപ്പറേഷൻ രൂപീകരിക്കണമെന്ന് എറണാകുളം ജില്ലാ മദ്യവ്യവസായ തൊഴിലാളി യൂണിയൻ (ബി.എം.എസ് )ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി മനീഷ് കാരിമറ്റം (പ്രസിഡന്റ്) കെ.കെ. സ്റ്റാലിൻ, ഇ.വി. പ്രകാശൻ, എൻ.വി. സുഭാഷ്, കെ.എൻ. ബാബു (വൈസ് പ്രസിഡന്റുമാർ ), എ.ഡി. ഉണ്ണിക്കൃഷ്ണൻ (ജനറൽ സെക്രട്ടറി ), എം.എസ്. സജീവൻ, ടി.ആർ. ജോയി (ജോയിന്റ് സെക്രട്ടറിമാർ ), പി.എസ്. ബെന്നി (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു