ജാഗ്രതാ പരേഡും ജനകീയ സദസും

Wednesday 05 April 2023 12:22 AM IST
ലഹരി മാഫിയ പ്രവർത്തനങ്ങൾക്കെതിരെ ഡിവൈഎഫ്ഐ കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രതാ പരേഡും ജനകീയ സദസ്സും

കുന്ദമംഗലം: കുന്ദമംഗലത്തെ ലഹരി മാഫിയ പ്രവർത്തനങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റി ജാഗ്രതാ പരേഡും ജനകീയ സദസും സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പി.പി ഷിനിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കുന്ദമംഗലം ഏരിയാ സെക്രട്ടറി പി.ഷൈപു, കുന്ദമംഗലം ലോക്കൽ സെക്രട്ടറി എം.എം സുധീഷ് കുമാർ,ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഒ.കെ അനഘ,ടി.എം നിധിൻനാഥ് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി അഡ്വ.പി.പ്രഗിൻലാൽ സ്വാഗതവും ബ്ലോക്ക് ട്രഷറർ പി.മിദിലാജ് നന്ദിയും പറഞ്ഞു.