ഒപ്പമുണ്ട് എം.പി പദ്ധതി: ചാലക്കുടിയിൽ ക്യാമ്പുകൾ
കൊച്ചി: 'ഒപ്പമുണ്ട് എം.പി' പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിന് ബെന്നി ബഹനാൻ ക്യാമ്പുകൾ നടത്തുന്നു. കേന്ദ്ര സ്ഥാപനമായ ആർട്ടിഫിഷ്യൽ ലിംഫ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ സൗജന്യമായാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.
എറണാകുളം, തൃശൂർ ജില്ലകളിലെ 7 അസംബ്ലി മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് ക്യാമ്പ്. ഉപകരണങ്ങൾ ആവശ്യമുള്ളവർ 40 ശതമാനമോ അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റേഷൻ കാർഡ് ( മാസവരുമാനം 22,500 ൽ താഴെ), ആധാർ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ടെത്തി ക്യാമ്പിൽ രജിസ്റ്റർ ചെയ്യണം.
ക്യാമ്പുകൾ
പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങളിൽപ്പെട്ടവർ 10ന് രാവിലെ 9.30 മുതൽ പെരുമ്പാവൂർ മുനിസിപ്പൽ ടൗൺ ഹാൾ.
ആലുവ, അങ്കമാലി 11ന് രാവിലെ 9.30 മുതൽ നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ.
കൊടുങ്ങല്ലൂർ, കയ്പ്പമംഗലം മണ്ഡലങ്ങളിൽ 12ന് രാവിലെ 9.30 മുതൽ കൊടുങ്ങല്ലൂർ പണിക്കേഴ്‌സ് ഹാൾ.
ചാലക്കുടി മണ്ഡലത്തിൽപ്പെട്ടവർ 13ന് രാവിലെ 9.30 മുതൽ ചാലക്കുടി എസ്.എൻ.ഡി.പി ഹാൾ.