വിഷു കൈത്തറി മേള
Wednesday 05 April 2023 12:01 AM IST
കോഴിക്കോട്: ജില്ലയിൽ വിഷു കൈത്തറി മേളയുടെ ഉദ്ഘാടനം നാളെ രാവിലെ 10.30 ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ടൗൺഹാളിനു സമീപം മാനാഞ്ചിറ തെക്കാട്ട് ഗ്രൗണ്ടിൽ നിർവഹിക്കും. രാവിലെ 9 മുതൽ രാത്രി 8 വരെ നടക്കുന്ന മേളയിൽ കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള കൈത്തറി സംഘങ്ങൾ തയ്യാറാക്കിയ വൈവിധ്യവും പുതുമയാർന്നതുമായ കൈത്തറി ഉൽപ്പന്നങ്ങൾ ഒരുക്കിയിട്ടുണ്ട്. മേളയിൽ കൈത്തറി ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം ഗവ. റിബേറ്റ് ലഭിക്കും.കേരളത്തിലെ കൈത്തറി വ്യവസായത്തിന്റെയും കൈത്തറി വസ്ത്ര ഉപയോഗത്തിന്റെയും വർധനവിനും പ്രോത്സാഹനത്തിനും വേണ്ടി സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് കൈത്തറി വികസനസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വിഷു കൈത്തറി മേള സംഘടിപ്പിക്കുന്നത്.