കാർ ലോറിക്ക് പിന്നിൽ ഇടിച്ചുകയറി ഒരാൾ മരിച്ചു
Wednesday 05 April 2023 12:27 AM IST
വടക്കഞ്ചേരി: ദേശീയപാതയിൽ പന്തലാംപാടത്ത് കാർ ലോറിക്ക് പിറകിലിടിച്ച് ഒരാൾ മരിച്ചു. ഒരാളുടെ നിലനില ഗുരുതരം. ഇയാളെ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 5.30നാണ് സംഭവം.
നെന്മാറ വേല കണ്ട് തിരിച്ച് പോവുകയായിരുന്ന മൂവാറ്റുപുഴ രാമമംഗലം കിഴ്‌മുറി പാടത്ത് വീട്ടിൽ ജോർജ് കുട്ടി പോൾ (69) ആണ് മരിച്ചത്. കാറോടിച്ച രാമമംഗലം സ്വദേശി ജേക്കബ് ജോസഫ് (45) ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പൊലീസെത്തി മേൽനടപടി സ്വീകരിച്ചു.
ജോർജുകുട്ടി പോൾ കേരള കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയാണ്. രാമമംഗലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, മുൻ ബ്ലോക്കംഗം എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കൂസല. മക്കൾ: അമൽ, ലിമെൽ. മരുമകൾ: ജെന്നിഫർ.