ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപക ഒഴിവ്

Wednesday 05 April 2023 2:53 AM IST

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കരാറടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.sgou.ac.inൽ. അപേക്ഷകർ 500 രൂപ ഫീസടച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ പകർപ്പ്, സർട്ടിഫിക്കറ്റുകളുടെയും മറ്റ് അനുബന്ധ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ഓഫീസ് ഒഫ് ദ രജിസ്ട്രാർ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കുരീപ്പുഴ, കൊല്ലം, 691601 വിലാസത്തിൽ മേയ് 6 വൈകിട്ട് 5ന് മുമ്പ് ലഭിക്കണം.