പി.എസ്.സി പരീക്ഷാ തീയതിയിൽ മാറ്റം

Wednesday 05 April 2023 1:56 AM IST

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ-മേസണറി (കാറ്റഗറി നമ്പർ 768/2021) തസ്തികയിലേക്ക് ജൂൺ 15ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒ.എം.ആർ. പരീക്ഷ ജൂൺ 19ലേക്കും കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (കാറ്റഗറി നമ്പർ 95/2020,96/2020) തസ്തികയിലേക്ക് ജൂൺ 21ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒ.എം.ആർ. പരീക്ഷ ജൂൺ 27ലേക്കും മാറ്റി വച്ചു.

പരീക്ഷകളുടെ സിലബസ് പരിഷ്‌കരിച്ചു

ജൂൺ 1ന് നടത്താൻ നിശ്ചയിച്ചിരുന്ന അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി,ജൂൺ 2ന് നടത്താൻ നിശ്ചയിച്ചിരുന്ന അസിസ്റ്റന്റ് പ്രൊഫസർ (ഹോമിയോപ്പതിക് ഫാർമസി),ജൂൺ 12ന് നടത്താൻ നിശ്ചയിച്ചിരുന്ന ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2/ബ്ലഡ്ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് 2എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളുടെ വിശദമായ സിലബസുകൾ പരിഷ്‌കരിച്ചു. വിശദവിവരങ്ങൾ ജൂൺ മാസത്തിലെ പരിഷ്‌കരിച്ച പരീക്ഷാ കലണ്ടറിൽ ലഭിക്കും.

അഭിമുഖം

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മലയാളം (കാറ്റഗറി നമ്പർ 289/2019) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം 11,12,13,18,19 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. അഭിമുഖത്തിന് മൂന്ന് ദിവസം മുമ്പ് വരെ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 ബി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ:04712546324. അടുത്തഘട്ടത്തിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖ തീയതി പിന്നീട് അറിയിക്കും.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് എൻജിനിയർ (കാറ്റഗറി നമ്പർ 124/2021) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 11,12,13,18,19 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. സംശയനിവാരണത്തിന് സി.ആർ. 1വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ:0471 2546385.

തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2(പട്ടികവർഗം),(കാറ്റഗറി നമ്പർ 421/2022) തസ്തികയിലേക്ക് 11ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾ പ്രൊഫൈലിൽ.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ പാർട്ട് 2 (സൊസൈറ്റി വിഭാഗം),(കാറ്റഗറി നമ്പർ 472/2021) തസ്തികയിലേക്ക് 18ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിൽ ഫീൽഡ് സൂപ്പർവൈസർ ഗ്രേഡ് 2(കാറ്റഗറി നമ്പർ 299/2021) തസ്തികയിലേക്ക് 11,12 തീയതികളിൽ പി.എസ്.സി. കൊല്ലം മേഖലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഹാജരാകണം.

ഒ.എം.ആർ. പരീക്ഷ

സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റന്റ് (ഫാക്ടറി),(കാറ്റഗറി നമ്പർ 102/2022), ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം),ടെക്നിക്കൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 508/2022,313/2022) തസ്തികകളിലേക്ക് 13ന് രാവിലെ 10.30മുതൽ ഉച്ചയ്ക്ക് 12.30വരെ ഒ.എം.ആർ. പരീക്ഷ നടത്തും.