രാഹുലിനെ വരവേൽക്കാൻ 11ന് വയനാട്ടിൽ വൻ കോൺ. റാലി

Wednesday 05 April 2023 12:01 AM IST

തിരുവനന്തപുരം: രാഹുൽഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെതിരെ തുടർച്ചയായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കെ.പി.സി.സി നിർവാഹകസമിതി തീരുമാനിച്ചു. ഈ മാസം 11ന് വയനാട്ടിലെത്തുന്ന രാഹുലിനെ വരവേൽക്കാൻ വൻറാലി സംഘടിപ്പിക്കും. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പ്രവർത്തകർ പങ്കെടുക്കും.

13ന് മണ്ഡലം തലത്തിൽ നിശാ മാർച്ച് നടത്തും. 10 മുതൽ പോഷകസംഘടനകളുടെയും സെല്ലുകളുടെയും നേതൃത്വത്തിൽ ജനങ്ങളുടെ സഹായത്തോടെ പ്രധാനമന്ത്രി മോദിക്കെതിരെ പോസ്റ്റ് കാർഡ് പ്രചരണം സംഘടിപ്പിക്കും.

ജയ്ഭാരത് സത്യഗ്രഹം

ഈ മാസം 10 മുതൽ 25 വരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ജയ് ഭാരത് സത്യഗ്രഹം സംഘടിപ്പിക്കും. 26 മുതൽ മേയ് 10 വരെ ജില്ലാ ആസ്ഥാനത്ത് സമ്മേളനങ്ങൾ സംഘടിപ്പിക്കും.

മേയ് 11നും 25നുമിടയിൽ സംസ്ഥാനതല ജയ് ഭാരത് സത്യാഗ്രഹം കൊച്ചിയിൽ നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്തേക്കും.

വൈക്കം സത്യഗ്രഹ ശതാബ്ദി:

വൻ ജനപങ്കാളിത്തമെന്ന്

കെ.പി.സി.സിയുടെ വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷത്തിന് സർക്കാർ പരിപാടിയിലേക്കാൾ ജനപങ്കാളിത്തമുണ്ടായെന്ന് നിർവാഹകസമിതി യോഗം വിലയിരുത്തി. ശതാബ്ദിയുടെ ഭാഗമായി ചരിത്ര കോൺഗ്രസ്, സെമിനാറുകൾ, എക്സിബിഷനുകൾ, ലഘുലേഖ വിതരണം തുടങ്ങി ഒരു വർഷത്തെ പരിപാടികളാണ് കെ.പി.സി.സിക്കുള്ളത്.

ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ

ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി ഹാഥ് സെ ഹാഥ് ജോഡോ അഭിയാന്റെ രണ്ടാംഘട്ടമായി മണ്ഡലം പദയാത്രകൾ നടത്തും. ഇതിന്റെ ലഘുലേഖകൾ ഡി.സി.സികളിലെത്തിച്ചു.

138 ചലഞ്ച് നീട്ടും

കെ.പി.സി.സിയുടെ ഫണ്ട് സമാഹരണ പദ്ധതിയായ 138 രൂപ ചലഞ്ച് ഒരു മാസത്തേക്ക് നീട്ടും. ചില ജില്ലകൾ ലക്ഷ്യം കൈവരിച്ചിട്ടില്ല.

സെക്രട്ടേറിയറ്റ് വളയൽ മാറ്റി

ഒരു മാസത്തെ സമരപരമ്പരകൾക്ക് എ.ഐ.സി.സി രൂപം നൽകിയ സാഹചര്യത്തിൽ മേയ് 4ലെ സെക്രട്ടേറിയറ്റ് വളയൽ മാറ്റി.

പു​ന​:​സം​ഘ​ട​ന​ ​ആ​ർ​ക്കും​ ​വേ​ണ്ടെ​ങ്കിൽ എ​നി​ക്കും​ ​വേ​ണ്ട​:​ ​കെ.​ ​സു​ധാ​ക​രൻ

■​കെ.​പി.​സി.​സി​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​യി​ൽ​ ​വൈ​കാ​രി​ക​ ​പ്ര​തി​ക​ര​ണം തി​രു​വ​ന​ന്ത​പു​രം​:​ ​"​ ​പു​ന​:​സം​ഘ​ട​ന​ ​നി​ങ്ങ​ൾ​ക്കാ​ർ​ക്കും​ ​വേ​ണ്ടെ​ങ്കി​ൽ​ ​എ​നി​ക്കും​ ​വേ​ണ്ട.​ ​ദ​യ​വ് ​ചെ​യ്ത് ​പു​ന​:​സം​ഘ​ട​ന​ ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ​ ​നി​ങ്ങ​ളെ​ല്ലാ​വ​രും​ ​സ​ഹ​ക​രി​ക്ക​ണം.​ ​അ​ല്ലാ​തെ പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ​പോ​യി​ട്ട് ​കാ​ര്യ​മി​ല്ല.​ ​സി.​പി.​എ​മ്മും​ ​ബി.​ജെ.​പി​യും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നി​ൽ​ക്ക​ണ്ട് ​ബൂ​ത്ത്ത​ല​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് ​ക​ഴി​ഞ്ഞു.​ ​ന​മ്മ​ളി​പ്പോ​ഴും​ ​പു​ന​:​സം​ഘ​ട​ന​യ്ക്ക് ​പി​ന്നാ​ലെ​യാ​ണ്.​ ​"- കെ.​പി.​സി.​സി​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​യോ​ഗ​ത്തി​ൽ​ ​കൈ​കൂ​പ്പി​ ​വൈ​കാ​രി​ക​മാ​യി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​പു​ന​:​സം​ഘ​ട​ന​ ​വൈ​കു​ന്ന​തി​ന് ​നേ​തൃ​ത്വം​ ​മാ​ത്ര​മ​ല്ല​ ​കാ​ര​ണം.​ ​പ​ല​ ​ജി​ല്ല​ക​ളും​ ​പ​ട്ടി​ക​ ​ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ,​ ​ജി​ല്ലാ​ത​ല​ ​പു​ന​:​സം​ഘ​ട​നാ​ ​ലി​സ്റ്റ് ​മൂ​ന്ന് ​ദി​വ​സ​ത്തി​ന​കം​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റു​മാ​രും​ ​ജി​ല്ല​യു​ടെ​ ​ചു​മ​ത​ല​യു​ള്ള​ ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രും​ ​ചേ​ർ​ന്ന് ​കെ.​പി.​സി.​സി​ക്ക് ​ന​ൽ​കാ​ൻ​ ​തീ​രു​മാ​ന​മാ​യി.

പ​ട്ടി​ക​ ​ന​ൽ​കി​യ​ത് 4​ ​ജി​ല്ല​ക​ൾ​ ​മാ​ത്രം

ഡി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​യും​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റു​മാ​രു​ടെ​യും​ ​പു​ന​:​സം​ഘ​ട​ന​ ​സം​ബ​ന്ധി​ച്ച​ ​ക​ര​ട് ​പ​ട്ടി​ക​ ​ഇ​തി​ന​കം​ ​കെ.​പി.​സി.​സി​ക്ക് ​കൈ​മാ​റി​യ​ത് ​നാ​ല് ​ജി​ല്ല​ക​ൾ​ ​മാ​ത്ര​മാ​ണ്.​ ​ആ​ല​പ്പു​ഴ,​ ​തി​രു​വ​ന​ന്ത​പു​രം,​ ​കോ​ഴി​ക്കോ​ട്,​ ​കൊ​ല്ലം​ ​ജി​ല്ല​ക​ൾ. ജി​ല്ല​ക​ളി​ൽ​ ​നി​ന്ന് ​ലി​സ്റ്റു​ക​ൾ​ ​ല​ഭി​ച്ചാ​ൽ​ ​പ​ത്ത് ​ദി​വ​സ​ത്തി​ന​കം​ ​ച​ർ​ച്ച​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ ​കെ.​പി.​സി.​സി​ക്ക് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​പ​സ​മി​തി​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​മ​ണ്ഡ​ലം,​ ​ബൂ​ത്ത് ​ക​മ്മി​റ്റി​ക​ൾ​ ​വേ​ഗ​ത്തി​ൽ​ ​പു​ന​:​സം​ഘ​ടി​പ്പി​ക്കാ​ൻ​ ​ഡി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ന്മാ​രെചു​മ​ത​ല​പ്പെ​ടു​ത്തി.