കെ.പി.സി.സി യോഗത്തിൽ രൂക്ഷ വിമർശനം; 'അച്ചടക്കം ഇല്ല,​ തരൂർ അതിര് വിടുന്നു'

Wednesday 05 April 2023 12:02 AM IST

തിരുവനന്തപുരം: ഡോ. ശശി തരൂർ എം.പിയുടെ സമീപകാല പ്രതികരണങ്ങൾക്കെതിരെ കെ.പി.സി.സി സമ്പൂർണ നിർവാഹകസമിതി യോഗത്തിൽ മുതിർന്ന നേതാവ് പി.ജെ. കുര്യനടക്കമുള്ളവരുടെ രൂക്ഷവിമർശനം. വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷച്ചടങ്ങിൽ അവഗണിച്ചെന്നാരോപിച്ച് വിവാദം സൃഷ്ടിച്ച കെ. മുരളീധരനെതിരെയും വിമർശനമുയർന്നു.

താനായിരുന്നു പാർട്ടി നേതൃത്വത്തിലെങ്കിൽ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന്റെ നേതൃസ്ഥാനം പ്രാദേശിക കക്ഷിക്ക് നൽകിയേനെ എന്ന തരൂരിന്റെ പ്രസ്താവനയ്ക്കെതിരെയാണ് പലരും ആഞ്ഞടിച്ചത്. ഭൂരിഭാഗവും തരൂരിനോട് വിയോജിച്ചു. പാർട്ടിയുടെ നയപരമായ കാര്യങ്ങളിൽ തരൂർ ലക്ഷ്‌മണരേഖ ലംഘിക്കുന്നുവെന്ന് പി.ജെ. കുര്യൻ കുറ്റപ്പെടുത്തി. തരൂർ പാർട്ടിക്ക് ആവശ്യമുള്ള നേതാവാണ്. പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുന്നത് ശരിയല്ല. സംഘടനാപരമായ അച്ചടക്കം തരൂരിനറിയില്ല.കെ.പി.സി.സി പ്രസിഡന്റ് തരൂരുമായി സംസാരിച്ച് കൃത്യമായ ഭാഷയിൽ നിർദ്ദേശം നൽകണം. ചെറിയ കാര്യങ്ങൾ പറഞ്ഞ് ദേശീയതലത്തിൽ പാർട്ടിയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ ആ നിലയിൽ കണ്ട് തിരുത്തണമെന്നും കുര്യൻ പറഞ്ഞു.

കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാരിനെതിരെ ശക്തമായ പോരാട്ടം അഖിലേന്ത്യാനേതൃത്വം നടത്തുമ്പോൾ അതിനെ ദുർബലപ്പെടുത്തുന്ന പ്രസ്താവനയാണ് തരൂർ നടത്തുന്നതെന്ന് ജോൺസൺ എബ്രഹാം കുറ്റപ്പെടുത്തി. പ്രാദേശികകക്ഷികൾക്ക് നേതൃസ്ഥാനം നൽകണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന പാർട്ടിയുടെ വിലപേശൽ ശേഷി ഇല്ലാതാക്കുന്നതാണ്. കുറച്ചുകാലമായി അദ്ദേഹം നടത്തുന്ന ഇത്തരം പ്രസ്താവനകൾ വകവച്ചു കൊടുക്കാനാവില്ല. ഗുരുതരമായ അച്ചടക്കലംഘനമായി കാണണമെന്നും ജോൺസൺ എബ്രഹാം പറഞ്ഞു.

മുതിർന്ന നേതാക്കൾ പോലും അച്ചടക്കലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ അച്ചടക്കം ചൂരൽവടിയിലൂടെയോ ചാട്ടവാറിലൂടെയോ നടപ്പാക്കേണ്ടതല്ലെന്ന് പറഞ്ഞു. അത് സ്വയം പാലിക്കേണ്ടതാണ്.

വനിതകൾക്ക് അവസരം നൽകിയില്ല

വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി പാർട്ടി സംഘടിപ്പിച്ച അഞ്ച് ജാഥകളിൽ ഒന്നിന്റെ പോലും നേതൃസ്ഥാനം വനിതകൾക്ക് നൽകാതിരുന്നത് ശരിയായില്ലെന്ന് ഷാനിമോൾ ഉസ്മാൻ വിമർശിച്ചു.

മുരളിക്ക് കൊട്ട്

വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷവുമായി ബന്ധപ്പെട്ട് കെ.മുരളീധരൻ വിവാദം സൃഷ്ടിച്ചത് ശരിയായില്ലെന്ന് കെ.പി. ശ്രീകുമാർ വിമർശിച്ചു. പാർട്ടി ഓഫീസിന് നേരെ ദിവസം ഒരു കല്ലെങ്കിലും എറിഞ്ഞില്ലെങ്കിൽ ഉറക്കം വരാത്ത നേതാക്കളുണ്ടെന്ന് കെ. മുരളീധരനെ ഉന്നമിട്ട് എം.എം. നസീർ കുറ്റപ്പെടുത്തി. എത്ര നന്നായി പരിപാടി സംഘടിപ്പിച്ചാലും അവസാനം പ്രശ്നങ്ങളുണ്ടാകുന്നുവെന്നും അത് അത്തപ്പൂക്കളത്തിൽ നായ കയറി ഇരിക്കുന്നത് പോലാണെന്നും നസീർ പരിഹസിച്ചു.

പാർട്ടിയിൽ സ്ഥിരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അരിക്കൊമ്പന്മാരെ പിടിച്ചുകെട്ടണമെന്ന് അൻവർ സാദത്ത് പറഞ്ഞു. മുതിർന്ന നേതാക്കൾ സംസാരിച്ച് തീർക്കേണ്ട വിഷയങ്ങൾ മാദ്ധ്യമവാർത്തകളാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് യോഗത്തിൽ മിക്കവരും നിലപാടെടുത്തു.

ചെ​ന്നി​ത്ത​ല,​ ​ഹ​സ​ൻ,​ ​എം.​പി​മാ​ർ​ ​യോ​ഗ​ത്തി​നെ​ത്തി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​കെ.​പി.​സി.​സി​ ​സ​മ്പൂ​ർ​ണ​ ​നി​ർ​വാ​ഹ​ക​സ​മി​തി​ ​യോ​ഗ​ത്തി​ൽ​ ​എം.​പി​മാ​രും​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളാ​യ​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​ ​എം.​എം.​ ​ഹ​സ​ൻ​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തി​ല്ല.​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷ​മാ​ണെ​ത്തി​യ​ത്.​ ​കു​ട്ട​നാ​ട്ടി​ലെ​ ​നെ​ൽ​ക​ർ​ഷ​ക​രു​ടെ​ ​വി​ഷ​യ​മേ​റ്റെ​ടു​ത്തു​ള്ള​ ​യു.​ഡി.​എ​ഫ് ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​തി​നാ​ലാ​ണ് ​ഹ​സ​ൻ​ ​എ​ത്താ​തി​രു​ന്ന​ത്.​ ​പ്ര​തി​പ​ക്ഷ​നേ​താ​വും​ ​ഉ​ച്ച​വ​രെ​ ​ആ​ ​സ​മ​ര​ത്തി​ലാ​യി​രു​ന്നു. ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​മു​ൻ​കൂ​ട്ടി​ ​തീ​രു​മാ​നി​ച്ച​ ​പ​രി​പാ​ടി​യു​ള്ള​തി​നാ​ൽ​ ​സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു.​ ​എം.​പി​മാ​രെ​ല്ലാ​വ​രും​ ​പാ​ർ​ല​മെ​ന്റ് ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി​ ​ഡ​ൽ​ഹി​യി​ലാ​ണ്.​ ​കെ.​പി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ളും​ ​ജ​ന​പ്ര​തി​നി​ധി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള​ ​നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗ​ങ്ങ​ളെ​യും​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​യം​ഗ​ങ്ങ​ളെ​യു​മാ​ണ് ​യോ​ഗ​ത്തി​ന് ​ക്ഷ​ണി​ച്ചി​രു​ന്ന​ത്.

ക​രു​ണാ​ക​ര​ന്റെ​ ​മ​കൻ സം​ഘി​യാ​വി​ല്ല​:​മു​ര​ളീ​ധ​രൻ

ന്യൂ​ഡ​ൽ​ഹി​:​ ​താ​ൻ​ ​ബി.​ജെ.​പി​യി​ൽ​ ​ചേ​രു​മെ​ന്ന് ​പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക് ​ദു​രു​ദ്ദേ​ശ്യ​മു​ണ്ടെ​ന്നും​ ​കെ.​ക​രു​ണാ​ക​ര​ന്റെ​ ​മ​ക​നെ​ ​സം​ഘി​യാ​ക്കേ​ണ്ടെ​ന്നും​ ​കെ.​മു​ര​ളീ​ധ​ര​ൻ​ ​പ്ര​തി​ക​രി​ച്ചു.​ ​കെ.​പി.​സി.​സി​ ​യോ​ഗ​ത്തി​ൽ​ ​ത​നി​ക്കെ​തി​രെ​ ​ചി​ല​ ​നേ​താ​ക്ക​ൾ​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​ന​ൽ​കു​ന്നി​ല്ലെ​ന്നും​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.​ ​അ​രി​ക്കൊ​മ്പ​ൻ​മാ​രെ​ ​പി​ടി​ക്ക​രു​തെ​ന്നാ​ണ് ​കോ​ട​തി​ ​വ​രെ​ ​പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്ന് ​അ​ൻ​വ​ർ​ ​സാ​ദ​ത്തി​ന്റെ​ ​പ്ര​സ്‌​താ​വ​ന​യ്‌​ക്ക് ​മു​ര​ളീ​ധ​ര​ൻ​ ​മ​റു​പ​ടി​ ​ന​ൽ​കി. ബി.​ജെ.​ ​പി​യി​ലേ​ക്ക് ​എ​ന്ന​ ​പ്ര​ചാ​ര​ണ​ത്തി​ന് ​പി​ന്നി​ൽ​ ​സ​മീ​പ​കാ​ല​ത്തെ​ ​സം​ഭ​വ​ ​വി​കാ​സ​ങ്ങ​ളാ​ണ്.​ ​എ​ല്ലാ​ ​കാ​ല​ത്തും​ ​വ​ർ​ഗീ​യ​ത​യ്ക്കെ​തി​രെ​ ​ഉ​റ​ച്ചു​നി​ന്ന​ ​കു​ടും​ബ​മാ​ണ് ​ത​ന്റേ​ത്.​ ​വ്യ​ക്തി​പ​ര​മാ​യി​ ​ത​ക​ർ​ക്കാ​നാ​ണ് ​ചി​ല​രു​ടെ​ ​നീ​ക്കം.​ ​കാ​ലു​ ​മാ​റി​ ​കി​ട്ടു​ന്ന​ ​സ്ഥാ​ന​ത്തേ​ക്കാ​ൾ​ ​വ​ലു​താ​ണ് ​കോ​ൺ​ഗ്ര​സി​ൽ​ ​സാ​ധാ​ര​ണ​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​എ​ന്ന​ ​പ​ദ​വി.​ ​പാ​ർ​ട്ടി​യി​ൽ​ ​എ​ന്നും​ ​ഉ​ണ്ടാ​കും. കെ.​പി.​സി​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തി​ട്ടി​ല്ല.​ ​അ​തി​നാ​ൽ​ ​അ​വി​ടെ​യു​ണ്ടാ​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​ഇ​ല്ല.​ ​എം.​പി​മാ​രി​ല്ലാ​ത്ത​ ​സ​മ​യ​ത്താ​ണ് ​കെ.​പി.​സി.​സി​ ​യോ​ഗം​ ​വി​ളി​ച്ച​ത്.​ ​വി​മ​ർ​ശ​നം​ ​അ​ത​ത് ​നേ​താ​ക്ക​ളു​ടെ​ ​സാ​ന്നി​ധ്യ​ത്തി​ൽ​ ​വേ​ണം.​വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​പോ​ലും​ ​ജ​യി​ക്കാ​ത്ത​വ​രാ​ണ്.​ ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ ​സ്ഥി​രം​ ​പ​രാ​തി​ക്കാ​ര​നാ​കാ​നി​ല്ല.​ ​ഇ​നി​ ​പ​രാ​തി​ ​പ​റ​യി​ല്ല.​ ​പ​രാ​തി​ ​പ​റ​യാ​ൻ​ ​വേ​ദി​യു​മി​ല്ല.​ ​അ​തു​കൊ​ണ്ടാ​ണ് ​പ​രാ​തി​ ​പ​ര​സ്യ​ ​പ്ര​സ്താ​വ​ന​യാ​കു​ന്ന​ത്. പാ​ർ​ട്ടി​ക്ക് ​ബാ​ധ്യ​ത​യാ​ണെ​ന്ന് ​ചി​ല​ർ​ ​പ​റ​യു​ന്ന​തി​നാ​ൽ​ ​ഇ​നി​ ​പാ​ർ​ട്ടി​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​ഭി​പ്രാ​യം​ ​പ​റ​യാ​നി​ല്ല.​ ​വ​ട​ക​ര​യി​ൽ​ ​മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന​ ​നി​ല​പാ​ടി​ൽ​ ​മാ​റ്റ​മി​ല്ല.​ ​പാ​ർ​ട്ടി​ ​ഏ​ൽ​പി​ക്കു​ന്ന​ ​എ​ന്ത് ​ജോ​ലി​യും​ ​ചെ​യ്യും.

ഇ​ന്ത്യ​ൻ​ ​ലാ​യേ​ഴ്സ് ​കോ​ൺ​ഗ്ര​സ്: ഭാ​ര​വാ​ഹി​ ​തി​ര​ഞ്ഞെ​ടു​പ്പ്ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​പോ​ഷ​ക​ ​സം​ഘ​ട​ന​യാ​യ​ ​ഇ​ന്ത്യ​ൻ​ ​ലാ​യേ​ഴ്സ് ​കോ​ൺ​ഗ്ര​സ് ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ര​ഹ​സ്യ​ബാ​ല​റ്റി​ലൂ​ടെ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഇ​ന്ന് ​ന​ട​ക്കും.​ ​മു​ൻ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​അ​ഡ്വ.​ ​ആ​സി​ഫ​ലി,​ ​മു​ൻ​ ​കെ.​പി.​സി.​സി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ലാ​ലി​ ​വി​ൻ​സ​ന്റ് ​തു​ട​ങ്ങി​യ​വ​ർ​ ​നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക​ക​ൾ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​സീ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​അ​ഡ്വ.​ ​വ​ത്സ​ല​നാ​ണ് ​സം​സ്ഥാ​ന​ത​ല​ ​റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​ർ. ര​ഹ​സ്യ​ ​ബാ​ല​റ്റി​ലൂ​ടെ​ ​ഭാ​ര​വാ​ഹി​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ​ഇ​താ​ദ്യ​മാ​ണ്.​ ​സം​സ്ഥാ​ന​ത്തെ​ 87​ ​കോ​ർ​ട്ട് ​സെ​ന്റ​റു​ക​ളി​ലും​ ​ശ​ക്ത​മാ​യ​ ​യൂ​ണി​റ്റും​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അം​ഗ​ബ​ല​വു​മു​ള്ള​ ​അ​ഭി​ഭാ​ഷ​ക​ ​സം​ഘ​ട​ന​യാ​ണ് ​ഇ​ന്ത്യ​ൻ​ ​ലാ​യേ​ഴ്സ് ​കോ​ൺ​ഗ്ര​സ്. സം​ഘ​ട​ന​യു​ടെ​ ​ചു​മ​ത​ല​യു​ള്ള​ ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​മ​ര്യാ​പു​രം​ ​ശ്രീ​കു​മാ​ർ​ ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​ചു​വ​ടു​പി​ടി​ച്ചാ​ണ് ​സം​ഘ​ട​നാ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​ക​ട​ക്കാ​ൻ​ ​കെ.​പി.​സി.​സി​ ​നി​ർ​ദ്ദേ​ശി​ച്ച​ത്.​ ​പു​നഃ​സം​ഘ​ട​ന​യ്ക്കാ​വ​ശ്യ​മാ​യ​ ​തു​ട​ർ​ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ​ ​മ​ര്യാ​പു​രം​ ​ശ്രീ​കു​മാ​റി​നെ​യും​ ​കെ.​പി.​സി.​സി​ ​ലീ​ഗ​ൽ​ ​എ​യ്ഡ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​അ​ഡ്വ.​വി.​എ​സ്.​ ​ച​ന്ദ്ര​ശേ​ഖ​ര​നെ​യു​മാ​ണ് ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. സം​ഘ​ട​ന​യി​ൽ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കാ​തി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​സം​സ്ഥാ​ന​ ​ഘ​ട​ക​ത്തി​ലെ​ 20​ൽ​ 16​ ​പേ​രും​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​നി​ന്ന് ​മാ​ത്ര​മാ​യി​ ​തു​ട​രു​ക​യാ​യി​രു​ന്നു. ബൈ​ലാ​ ​പ്ര​കാ​രം​ ​ജി​ല്ലാ​ത​ല​ങ്ങ​ളി​ൽ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ ​അം​ഗ​ങ്ങ​ളി​ൽ​ 10​ ​ശ​ത​മാ​നം​ ​സം​സ്ഥാ​ന​ക​മ്മി​റ്റി​യി​ലേ​ക്കും​ 20​ ​ശ​ത​മാ​നം​ ​ജി​ല്ലാ​ക​മ്മി​റ്റി​ക​ളി​ലേ​ക്കു​മാ​ണ്.​ ​സം​സ്ഥാ​ന,​ ​ജി​ല്ലാ​ ​കൗ​ൺ​സി​ൽ​ ​അം​ഗ​ങ്ങ​ളാ​കു​ന്ന​വ​രി​ൽ​ ​നി​ന്നാ​ണ് ​സം​സ്ഥാ​ന​ത്തെ​യും​ ​ജി​ല്ല​ക​ളി​ലെ​യും​ ​ഭാ​ര​വാ​ഹി​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ക.