എൻ.എസ്.ടി.എ പ്രതിഷേധിച്ചു
Wednesday 05 April 2023 12:05 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അർഹതപ്പെട്ട ഡി.എ കുടിശിക, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന സർക്കാർ നടപടിയിലും ഉച്ചഭക്ഷണ ഫണ്ട് ലഭ്യമാക്കാത്തതിലും നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എൻ.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. മേയ് ആദ്യവാരം കോട്ടയത്തുവച്ച് എൻ.എസ്.ടി.എ സംസ്ഥാന ക്യാമ്പ് നടത്താൻ യോഗം തീരുമാനിച്ചു. എൻ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ശ്രീഷു കെ.കെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് മേച്ചേരി, ട്രഷറർ അബുലൈസ് തേഞ്ഞിപ്പാലം, സെക്രട്ടറിമാരായ കെ.എസ്. സുമ, പി.കെ.എം. ഹിബത്തുള്ള, പി.എ. അഷ്റഫ്, പി. പവിത്രൻ, പി. ശ്രീജ, ജില്ലാ പ്രസിഡന്റുമാരായ പി. ബൈജു, ഹനീഫ എ, ഇസ്ഹാഖ് ചൊക്ളി, പ്രവീൺ കുമാർ, ബോബി സി. ജോസഫ്, സന്തോഷ് കുമാർ ടി.കെ, സിമിലി എന്നിവർ സംസാരിച്ചു.