കറണ്ട് പോയാൽ ഇനി തടസ്സമില്ലാതെ പരാതിപ്പെടാം
തിരുവനന്തപുരം:കറണ്ട് പോയാൽ തടസ്സമില്ലാതെ പരാതി അറിയിക്കാൻ കെ.എസ്.ഇ.ബിയിൽ ക്ളൗഡ് ടെലിഫോണി സംവിധാനം ഏർപ്പെടുത്തി.ആയിരത്തിലേറെ ടെലിഫോൺ കോളുകൾ ഒരേ സമയം കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഇന്റർനെറ്റ് അധിഷ്ഠിത ടെലിഫോൺ കാൾ മാനേജ്മെന്റ് സംവിധാനമാണിത്.
ഇതിനായി ഉപഭോക്താക്കൾ 9496001912 എന്ന മൊബൈൽ നമ്പരിലേക്ക് വിളിച്ചാൽ മതിയാകും.
ഓൺലൈൻ പേയ്‌മെന്റ്, വൈദ്യുതി ബിൽ തുടങ്ങി എല്ലാ പരാതികളും രേഖപ്പെടുത്തുന്നതിനും പുതിയ കണക്ഷൻ ഒഴികെയുള്ള വാതിൽപ്പടി സേവനങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയും.വാട്സ്ആപ്, എസ്എം.എസ്. മാർഗങ്ങളിലൂടെ ഈ സേവനങ്ങൾ നൽകുന്ന സംവിധാനവും രണ്ടാംഘട്ടമായി ഏർപ്പെടുത്തും.
നിലവിൽ പരാതികൾ രേഖപ്പെടുത്താനും സേവനങ്ങൾക്കും സെക്ഷൻ ഓഫീസിലെ ലാൻഡ് ഫോണിലേക്കോ 1912 എന്ന ടോൾഫ്രീ കസ്റ്റമർകെയർ നമ്പരിലോ വിളിക്കണം..ഒരേ സമയം ഒരാളുടെ കോൾ മാത്രമേ കൈകാര്യം ചെയ്യാനാവൂ.പരാതി അറിയിക്കാൻ ഫോണിൽ ദീർഘ സമയം കാത്തുനിൽക്കൽ ഒഴിവാക്കാനാണ് പുതിയ സംവിധാനം.