പ്രതിഷ്ഠാ വാർഷികം

Wednesday 05 April 2023 12:07 AM IST

കോഴഞ്ചേരി : കേരളത്തിലെ ജനങ്ങൾ ഒന്നാകെ സാമൂഹിക സമത്വത്തിനു വേണ്ടി ആഗ്രഹിക്കുമ്പോൾ ചില ഛിദ്രശക്തികൾ അത് മതാടിസ്ഥാനത്തിൽ തങ്ങളാണ് തിരുമാനിക്കുക എന്ന ധാർഷ്ട്യത്തിലാണെന്ന് എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു പറഞ്ഞു. 152-ാം കാരംവേലി ശാഖയിലെ 33-ാമത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ യോഗം പ്രസിഡന്റ് എം. വി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രദീീപ് കുമാർ, യൂണിയൻ കൗൺസിലർ അഡ്വ. സോണി പി. ഭാസ്‌കർ, പി. കെ. ഉണ്ണികൃഷ്ണൻ , ലതാ വിക്രമൻ . സുധാ ശശിധരൻ, അരവിന്ദ് രജി എന്നിവർ സംസാരിച്ചു. ശാഖാ യോഗം സെക്രട്ടറി ജീ . പ്രസന്നൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുചിത്രാ പ്രമോദ് നന്ദിയും പറഞ്ഞു.