കേരള സർവകലാശാല ടൈംടേബിൾ
തിരുവനന്തപുരം: കേരള സർവകലാശാല രണ്ടാം സെമസ്റ്റർ ബി.എ,ബി.എസ്‌സി,ബികോം (ന്യൂജനറേഷൻ ഡബിൾ മെയിൽ ഡിഗ്രി പ്രോഗ്രാമുകൾ) ഏപ്രിൽ 2023 (2021 അഡ്മിഷൻ റെഗുലർ,2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
2022 ഒക്ടോബർ/നവംബർ മാസത്തിൽ നടത്തിയ മൂന്ന്,നാല് സെമസ്റ്റർ ബി.കോം (വിദൂരവിദ്യാഭ്യാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.സി.എ ഡിഗ്രി(റെഗുലർ ആൻഡ് സപ്ലിമെന്ററി) സെപ്റ്റംബർ 2022(2020 സ്‌കീം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ ബി.എ സി.ബി.സി.എസ് പരീക്ഷകളുടെ ഭാഗമായുള്ള പ്രോജക്ട് കോളേജുകളിൽ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 9. വൈവാ പരീക്ഷകൾ മേയ് 15,16,17 തീയതികളിൽ നടത്തും. വൈവ പരീക്ഷയുടെ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
10ന് നടക്കുന്ന അഞ്ചാം സെമസ്റ്റർ എം.ബി.എൽ പരീക്ഷ പേപ്പർ 3ഇന്റർനാഷണൽ എക്കണോമിക്സ് ലോയുടെ സമയം 1.30മുതൽ 4.30വരെയാക്കി.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ (2020 സ്‌കീം)നാലാം സെമസ്റ്റർ ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചിന്റെ റെഗുലർ ഫെബ്രുവരി 2023 പ്രായോഗിക പരീക്ഷ 11മുതൽ നടത്തും
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് 25വരെ അപേക്ഷിക്കാം. ഫോൺ:0471-2302523
വിദൂരവിദ്യാഭാസവിഭാഗം 2021 അഡ്മിഷൻ മൂന്നാം സെമസ്റ്റർ യു.ജി. കോഴ്സുകളുടെ സ്റ്റഡി മെറ്റീരിയൽസ് 10മുതൽ 13വരെ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസവിഭാഗം ഓഫീസിൽ നിന്ന് നേരിട്ട് കൈപ്പറ്റാം.