ബി. ഡി. ജെ. എസിന്റെ ജനകീയ അടിത്തറ വിപുലമാക്കും: തുഷാർ
ചേർത്തല: മുന്നണി സംവിധാനത്തിൽ ബി.ജെ.പിയും ബി.ഡി.ജെ.എസും അകൽച്ചയിലാണെന്നുള്ള മാദ്ധ്യമ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേരളത്തിലെ ദേശീയ ജനാധിപത്യ സഖ്യം ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തു ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണെന്നും ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി.
കണിച്ചുകുളങ്ങര കരപ്പുറം റസിഡൻസിയിൽ ബി.ഡി.ജെ.എസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരളപര്യടന യാത്രയ്ക്ക് മുന്നോടിയായി ബി.ഡി.ജെ.എസിനെ പൂർണമായും കേഡർ പാർട്ടിയാക്കി മാറ്റും. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും കമ്മറ്റികളുടെ പുനഃസംഘടന പൂർത്തിയാക്കുമെന്നും തുഷാർ പറഞ്ഞു.
പഞ്ചായത്ത്,നിയോജക മണ്ഡലം, ജില്ലാ തലങ്ങളിൽ കൺവെൻഷനുകൾ സംഘടിപ്പിക്കാനും പ്രാദേശിക വിഷയങ്ങളിൽ ശക്തമായി ഇടപെട്ട് ബി.ഡി.ജെ.എസിന്റെ ജനകീയ അടിത്തറ കൂടുതൽ വിപുലമാക്കാനും തീരുമാനിച്ചു.
സംസ്ഥാന കൗൺസിൽ അംഗങ്ങളായി ഉണ്ണികൃഷ്ണൻ തഷ്ണാത്ത് നാട്ടിക, കെ.പി.കൃഷ്ണകുമാരി, വൈപ്പിൻ എന്നിവരേയും,സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി സന്തോഷ് ലാലാ, എം.ആർ ഉല്ലാസ് പൂഞ്ഞാർ,സി.പി.സത്യൻ കൂത്താട്ടുകുളം,ആര്യൻ ഹരിദാസ് കണിച്ചുകുളങ്ങര,കെ.അരവിന്ദാക്ഷൻ പാലക്കാട്, ദേവരാജൻ തിരുവനന്തപുരം,ഡോ.ശിൽപ്പ ശശാങ്കൻ കൊല്ലം,സ്വപ്ന ആര്യൻ ചള്ളിയിൽ ആലപ്പുഴ, ഇന്ദിരാദേവി തൃശൂർ,നിർമ്മൽ അനിരുദ്ധൻ (ജോവൻ )കണ്ണൂർ എന്നിവരേയും തിരഞ്ഞെടുത്തു.
ബി.ഡി.എം.എസ് സംസ്ഥാന പ്രസിഡന്റായി ഷീബ വേണുഗോപാലിനെയും തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ഡോ. ശില്പ ശശാങ്കനേയും,ആലപ്പുഴ,ഇടുക്കി,കോട്ടയം ജില്ലകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി സ്വപ്ന ആര്യൻ ചള്ളിയിലിനേയും,എറണാകുളം തൃശൂർ,പാലക്കാട് ജില്ലകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ഇന്ദിരാദേവിയെയും,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,വയനാട്,കാസർകോട് ജില്ലകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിർമ്മൽ അനിരുദ്ധനേയും (ജോവൻ ) തിരഞ്ഞെടുത്തു.
യോഗത്തിൽ കെ.പത്മകുമാർ,അരയാക്കണ്ടി സന്തോഷ്,എ.എൻ.അനുരാഗ്,തമ്പി മേട്ടുതറ,പൈലി വാത്യാട്ട് ,രാജേഷ് നെടുമങ്ങാട്,അനിരുദ്ധ് കാർത്തികേയൻ, പച്ചയിൽ സന്ദീപ്,അഡ്വ.പി.എസ്.ജ്യോതിസ്,പി.ടി.മന്മഥൻ,ബേബി റാം സരോവരം,എ.ബി.ജയപ്രകാശ്, ഷീബ ടീച്ചർ എന്നിവർ സംസാരിച്ചു. എ.ജി. തങ്കപ്പൻ സ്വാഗതവും ഉണ്ണിക്കൃഷ്ണൻ ചാലക്കുടി നന്ദിയും പറഞ്ഞു.