സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Wednesday 05 April 2023 12:11 AM IST

പത്തനംതിട്ട : 12 മുതൽ 14 വരെ പത്തനംതിട്ടയിൽ സി എസ് ഡി എസ് നേതൃത്വത്തിൽ നടക്കുന്ന ബി.ആർ.അംബേദ്കർ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായുള്ള സ്വാഗതസംഘം കമ്മിറ്റി ഓഫീസ് തുറന്നു. ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, വൈസ് പ്രസിഡന്റ് പ്രവീൺ ജെയിംസ്, സെക്രട്ടറി ജോസഫ് പി.പി, ട്രഷറർ ഷാജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. 14ന് ഉച്ചകഴിഞ്ഞ് 3ന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് അംബേദ്കർ ജന്മദിന ഘോഷയാത്ര നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.