കൂടുതൽ ഇ സ്റ്റാമ്പ് ലൈസൻസികളെ നിയമിക്കണം
Wednesday 05 April 2023 12:14 AM IST
തിരുവനന്തപുരം: രജിസ്‌ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ സ്റ്റാമ്പിംഗ് നടപ്പാക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഒരുലക്ഷം രൂപയ്ക്ക് താഴെയുള്ള മുദ്രപത്രം ലഭ്യമാക്കാൻ കൂടുതൽ ഇ സ്റ്റാമ്പ് വെണ്ടർമാരെ നിയമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് യൂണിയൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. നിലവിലെ വെണ്ടർമാരുടെ എണ്ണവും സാങ്കേതിക സേവനവും ഇ സ്റ്റാമ്പ് സുലഭമാകാൻ പര്യാപ്തമാകില്ലെന്ന് യൂണിയൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്. പുഷ്പലത അദ്ധ്യക്ഷയായി. വർക്കിംഗ് പ്രസിഡന്റ് ആനയറ ആർ.കെ. ജയൻ, ജനറൽ സെക്രട്ടറി കോതമംഗലം എ.വി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.