മസ്റ്ററിംഗ് നടത്തണം

Wednesday 05 April 2023 12:14 AM IST

പത്തനംതിട്ട : ജില്ലാ കെട്ടിട നിർമാണ ക്ഷേമനിധി ബോർഡിൽ 2022 ഡിസംബർ 31 വരെ പെൻഷൻ അപേക്ഷ നൽകിയവർ ഉൾപ്പെടെയുള്ള മുഴുവൻ പെൻഷൻ ഗുണഭോക്താക്കളും ഈമാസം മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ വിവിധ അക്ഷയകേന്ദ്രങ്ങളിൽ വഴി ബയോമെട്രിക് മസ്റ്ററിംഗ് ( മുമ്പ് മസ്റ്ററിംഗ് ചെയ്തവർ ഉൾപ്പെടെ) നിർബന്ധമായും നടത്തണം. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ, കിടപ്പുരോഗികൾ എന്നിവർ ഹോം മസ്റ്ററിംഗ് നടത്തണം.