ഇ.വി കമ്മ്യൂണിറ്റി ഇവന്റ് സംഘടിപ്പിച്ച് മഹീന്ദ്ര

Wednesday 05 April 2023 2:37 AM IST
നോർത്ത് കളമശ്ശേരിയിലെ ചാക്കോളസ് പവിലിയൻ ഇവന്റ് സെന്ററിൽ നടന്ന മഹീന്ദ്രയുടെ എക്‌സ്.യുവി. 400 ഇലക്ട്രിക്ക് വെഹിക്കിളിന്റെ വിതരണത്തിനും ഇവി കമ്മ്യൂണിറ്റി ഇവന്റിനും ശേഷം വാഹന ഉടമകളും കുടുംബാംഗങ്ങളും മഹീന്ദ്ര ആൻഡ് മഹീന്ദ്ര സൗത്ത് സോൺ മേധാവി അരുണാംഗ്ഷു, കേരള റീജണൽ സെയിൽസ് മാനേജർ ദീപക്ക് കുമാർ, കേരള ഏരിയ സെയിൽസ് മാനേജർ അനീഷ് വർഗ്ഗീസ്, ഇലക്ട്രിക് വെഹിക്കിൾ ബ്രാൻഡ് ഹെഡ് അരുഷി കുമാർ എന്നിവർക്കൊപ്പം.

കൊച്ചി: കേരളത്തിലെ ആദ്യത്തെ ഫോർവീലർ ഇലക്ട്രിക്ക് വെഹിക്കിൾ കമ്മ്യൂണിറ്റി ഇവന്റ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് സംഘടിപ്പിച്ചു. നോർത്ത് കളമശ്ശേരിയിലെ ചാക്കോളസ് പവിലിയനിൽ നടന്ന പരിപാടിയിൽ മഹീന്ദ്രയുടെ ഓൾ ഇലക്ട്രിക്ക് എക്‌സ്.യു.വി 400 വിതരണം ചെയ്തു. ഇലക്ട്രിക് വാഹനങ്ങളുടെ സാങ്കേതികത മനസ്സിലാക്കാനും ടെസ്റ്റ് ഡ്രൈവിലൂടെ മഹീന്ദ്രയുടെ ഇലക്ട്രിക്ക് എസ്‌യുവി വാഹനത്തെ അനുഭവിച്ചറിയാനും അവസരമൊരുക്കുക എന്നതാണ് മഹീന്ദ്ര ഈ പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. ഇ.എൽ, ഇ.സി എന്നീ രണ്ട് വേരിയന്റുകളിൽ എക്‌സ്.യു.വി 400 ലഭ്യമാണ്. ഉയർന്ന ശ്രേണിയിലുള്ള ഇ.എൽ വെരിയന്റ് 456 കി.മീ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. പ്രകടനം, സാങ്കേതികവിദ്യ, റൈഡ്, ഇന്റീരിയറുകൾ തുടങ്ങിയ സവിശേഷതകളാൽ മഹീന്ദ്രയുടെ എക്‌സ്.യു.വി 400 ഇ- എസ്.യു.വി മുൻനിരയിൽ നിൽക്കുന്നു. ഓൾ-ഇലക്ട്രിക് എക്‌സ്.യു.വി 400 വെറും 8.3 സെക്കൻഡിൽ 100 കി.മീ/മണിക്കൂർ വേഗം കൈവരിക്കുന്നു.