താത്കാലിക നിയമനം
Wednesday 05 April 2023 12:50 AM IST
കോഴിക്കോട്: ജില്ലയിലെ പട്ടികവർഗ വിഭാഗക്കാർക്ക് കമ്പ്യൂട്ടർ ഓൺലൈൻ സേവനങ്ങൾ സൗജന്യമായി നൽകുന്ന സഹായി കേന്ദ്രയിലേക്ക് മൂന്ന് ഹെൽപ്പ് ഡെസ്ക്ക് അസിസ്റ്റന്റുമാരെ ഈ വർഷത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ് ടു പാസായവരും മലയാളം ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ പരിജ്ഞാനം ഉള്ളവരുമായ പട്ടികവർഗ വിഭാഗത്തിലെ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ഏപ്രിൽ 18ന് രാവിലെ 11 മണിക്ക് ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ അഭിമുഖം നടക്കും. ഡി ടി പി, ഡി സി എ യോഗ്യതയുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: 0495 2376364, 9496070370, 9746845652