ചരക്ക് വാഹന തൊഴിലാളികളുടെ പ്രതിഷേധം

Wednesday 05 April 2023 12:31 AM IST
ചരക്ക് വാഹന തൊഴിലാളികൾ കരുനാഗപ്പള്ളിയിൽ നടത്തിയ പ്രതിഷേധ സമരം പി ആർ വസന്തൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചരക്ക് വാഹന തൊഴിലാളികൾ പ്രതിഷേധ റാലിയും ധാർണയും സംഘടിപ്പിച്ചു. അമിത പിഴ ഈടാക്കലും പരിശോധനയും ഒഴിവാക്കുക, റവന്യൂ, പൊലീസ്, മൈനിംഗ്, ജിയോളജി അധികൃതരുടെ പീഡനം അവസാനിപ്പിക്കുക, ഖനന മേഖലയിൽ തന്നെ പെർമിറ്റും ഭാരവും പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചരക്ക് വാഹന തൊഴിലാളി സംയുക്ത സമരസമിതിയും ലോറി ,ടിപ്പർ ഓണേഴ്സ് അസോസിയേഷനും ചേർന്നാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിന് സമീപത്ത് നിന്നും ആരംഭിച്ച പ്രതിഷേധ റാലി ടൗൺചുറ്റി സിവിൽ സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ ധർണ സമരം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്തു. ശിഹാബ് അദ്ധ്യക്ഷനായി. വി.ദിവാകരൻ , ചിറ്റുമൂല നാസർ, എൻ.അജയകുമാർ, ബാബു, ബിജു, പ്രസാദ്, താഷ്കന്റ്, അമ്പുവിള ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.