സംസ്ഥാന പോളി കലോത്സവ വെബ്സൈറ്റ് തുറന്നു

Wednesday 05 April 2023 12:39 AM IST

എഴുകോൺ: കൊട്ടിയം എസ്.എൻ പോളിടെക്നിക് കോളേജിൽ 24 മുതൽ 27 വരെ നടക്കുന്ന സംസ്ഥാന പോളിടെക്നിക് യൂണിയൻ കലോത്സവത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. എഴുകോൺ ഗവ. പോളിടെക്നിക് കോളേജിൽ നടന്ന ചടങ്ങിൽ ഇന്റർപോളിടെക്നിക് യൂണിയൻ ജനറൽ സെക്രട്ടറി പ്രജിൻ പ്രസാദ് അദ്ധ്യക്ഷനായി.

www.polykalolsavam2023.in എന്ന വെബ്സൈറ്റിൽ 24 വരെ രജിസ്റ്റർ ചെയ്യാം. മാനന്തവാടി പോളിടെക്നിക് പ്രിൻസിപ്പൽ സി.പി.സുരേഷ് കുമാറാണ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്കറ്റ് വരെയുള്ള എല്ലാ സേവനങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. എഴുകോൺ ഗവ. പോളി ടെക്‌നിക് പ്രിൻസിപ്പൽ വി.വി.റെ, എസ്.എൻ പോളിടെക്നിക് പ്രിൻസിപ്പൽ വി.സന്ദീപ്, പുനലൂർ ഗവ. പോളിടെക്നിക് പ്രിൻസിപ്പൽ സജു ശങ്കർ, സംഘാടക സമിതി കൺവീനർ ആർ.ഗോപീകൃഷ്ണൻ, ജെ.എസ്.ആദർശ്, വി.എം.വിനോദ്കുമാർ, ആർ.അനൂപ് എന്നിവർ പങ്കെടുത്തു.