മധു വധക്കേസ് വിധി സ്വാഗതാർഹം: കെ. സുധാകരൻ

Wednesday 05 April 2023 2:25 AM IST

തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതിവിധി സ്വാഗതാർഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവിച്ചു.

കേസിന്റെ നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലഘട്ടത്തിലും ഗുരുതരമായ വീഴ്ചകൾ വരുത്തിയപ്പോൾ മധുവിന്റെ അമ്മയും സഹോദരിയും ഭീഷണികളെയും പ്രതിസന്ധികളെയും അതിജീവിച്ച് പൊരുതി നേടിയ വിജയമാണിത്. മധു ഒരു പ്രതീകം മാത്രമാണ്. നാളെയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് പുലർത്തേണ്ടത്. നീതിന്യായ സംവിധാനത്തോടുള്ള വിശ്വാസ്യത കൂടുതൽ വർദ്ധിപ്പിക്കുന്നതാണ് വിധിയെന്നും സുധാകരൻ പറഞ്ഞു.