പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അവസരം

Thursday 06 April 2023 12:02 AM IST
സ്കോളർഷിപ്പ്

കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഉന്നത പഠനത്തിന് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കാലിക്കറ്റ്‌ സ്കോളർഷിപ്പ് നൽകുന്നു. ഏപ്രിൽ 8ന് രാവിലെ 9:30ന് നടക്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ. വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുന്നതിനൊപ്പം മാർഗനിർദ്ദേശങ്ങൾ നൽകുകയുമാണ് ലക്ഷ്യം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് 10000, 5000, 3000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. ഓരോ സ്കൂളിൽ നിന്നും മികച്ച ഒരു വിദ്യാർത്ഥിക്ക് 1000 രൂപയും നൽകും. താത്പര്യമുള്ളവർ പേര്, സ്കൂൾ എന്നിവ 9072008411 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക. വാർത്താസമ്മേളത്തിൽ തേജസ് എം.ആർ, ജോഷി ജോസഫ്, ഷെെജി റോഷൻ, നിഖിൽ വിശ്വനാഥൻ, സലാം പയോറ എന്നിവർ പങ്കെടുത്തു.