കാർ നിയന്ത്രണം വിട്ട് മറിഞ്ഞു , യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Thursday 06 April 2023 12:02 AM IST
നിയന്ത്രണം വിട്ട് ബാലുശ്ശേരി കോട്ട നട റോഡിൽ തലകീഴായി മറിഞ്ഞ കാർ

ബാലുശ്ശേരി: കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലുശ്ശേരി കോട്ട നട റോഡിൽ കുന്നുമ്മൽ ബാപ്പുട്ടിയുടെ കാറാണ് മറിഞ്ഞത്. വീട്ടിൽ നിന്ന് ബാലുശ്ശേരി ടൗണിലേക്ക് വരുന്ന വഴി കോട്ടനട റോഡിലെ പാർക്കിന് സമീപത്തെ തേക്ക് മരത്തിന്റെ തറയിൽ കാർ നിയന്ത്രണം വിട്ട് ഇടിക്കുയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തല കീഴായി മറിഞ്ഞു. യാത്രക്കാരായി അഞ്ച് പേർ ഉണ്ടായിരുന്നെങ്കിലും എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. നിസാര പരിക്കേറ്റവർ പ്രാഥമിക ചികിത്സനേടി വീട്ടിലേയ്ക്ക് മടങ്ങി.