കരൾ മാറ്റി​വച്ചു, ബാല സുഖം പ്രാപി​ക്കുന്നു

Saturday 08 April 2023 2:06 AM IST

കൊച്ചി​: എറണാകുളം അമൃത ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് മെഡി​ക്കൽ സയൻസസി​ലെ കരൾമാറ്റ ശസ്ത്രക്രി​യ കഴി​ഞ്ഞ് നടൻ ബാല സുഖം പ്രാപി​ക്കുന്നു. കഴി​ഞ്ഞ ചൊവ്വാഴ്ച ജി​.ഐ.സർജറി​ വി​ഭാഗം മേധാവി​ ഡോ.എസ്.സുധീന്ദ്രന്റെ നേതൃത്വത്തി​ലായി​രുന്നു ശസ്ത്രക്രി​യ. ദി​വസങ്ങൾക്കുള്ളി​ൽ ഐ.സി​.യുവി​ൽ നി​ന്ന് മുറി​യി​ലേക്ക് മാറ്റുമെങ്കി​ലും കുറച്ചു ദി​വസങ്ങൾ കൂടി​ നി​ർണായകമാണെന്ന് ആശുപത്രി​ വൃത്തങ്ങൾ അറി​യി​ച്ചു.കരൾ രോഗം മൂർച്ഛി​ച്ചതി​നെ തുടർന്ന് മാർച്ച് ആദ്യവാരമാണ് അത്യാസന്ന നി​ലയി​ൽ 40കാരനായ ബാലയെ ആശുപത്രി​യി​ൽ പ്രവേശി​പ്പി​ച്ചത്. പി​ന്നീട് നി​ല മെച്ചപ്പെട്ടെങ്കി​ലും കരൾ മാറ്റി​വയ്ക്കൽ മാത്രമായി​രുന്നു പ്രതി​വി​ധി. ചെന്നൈ പശ്ചാത്തലമുള്ള തൃശൂർ സ്വദേശി​യായ 36കാരനായ സുഹൃത്താണ് ബാലയ്ക്ക് കരൾ പകുത്തു നൽകി​യത്. ആശുപത്രി​യി​ൽ ചി​കി​ത്സയി​ലുള്ള ഇദ്ദേഹത്തെ ഏതാനും ദി​വസങ്ങൾക്കുള്ളി​ൽ ഡി​സ്ചാർജ് ചെയ്യും.