രാജ്യത്ത് അടിയന്തരാവസ്ഥയേക്കാൾ ഭീകരവാഴ്ച: എം.എ ബേബി

Saturday 08 April 2023 1:34 AM IST
സി.പി.എം ഇരിങ്ങൽ ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യുന്നു.

പയ്യോളി: അടിയന്തരാവസ്ഥയേക്കാൾ വലിയ ഭീകരവാഴ്ചയാണ് രാജ്യത്ത് മോദി സർക്കാർ നടപ്പിലാക്കുന്നതെന്ന് പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. സി.പി.എം ഇരിങ്ങൽ ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമർശിക്കുന്നവരെ കേന്ദ്രസർക്കാർ വേട്ടയാടുകയാണ്. ചിലരെ വശീകരിച്ചും മറ്റു ചിലരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൂടെ കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറി പി.ഷാജി അദ്ധ്യക്ഷനായി. പി.ഗോപാലൻ സ്മാരകഹാൾ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗങ്ങളായ പി വിശ്വൻ, കെ.ദാസൻ , ഏരിയാ സെക്രട്ടറി എം പി ഷിബു , ഡി ദീപ, ഏരിയ കമ്മിറ്റിയംഗങ്ങളായ ടി.ചന്തു , പി.എം വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു. ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ സ്വാതി.ആർ പുത്തുക്കാട്ടിനും കേന്ദ്ര ദളിത് സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കെ.പി ബാലകൃഷ്ണനും , ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടം രൂപകൽപ്പനചെയ്ത ഒതയോത്ത് സുധാകരനും എം.എ ബേബി ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഏരിയാ കമ്മിറ്റിയംഗം ടി.അരവിവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു