വിഷു- റംസാൻ ഫെയർ 12 മുതൽ

Saturday 08 April 2023 1:38 AM IST

തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ വിഷു- റംസാൻ ചന്തകൾ ഈ മാസം 12 മുതൽ 21 വരെ നടത്താൻ തീരുമാനിച്ചു. സംസ്ഥാനതല ഉദ്ഘാടനം 12ന് തമ്പാനൂരിൽ നടക്കും. കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ സപ്ലൈകോ വിപണന കേന്ദ്രത്തിന് മുന്നിൽ പ്രത്യേക പന്തൽകെട്ടിയാകും മേള നടത്തുക.

ഇപ്രാവശ്യം ഫെയർ ഉണ്ടാകില്ലെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ മന്ത്രി ജി.ആർ.അനിലിന്റെ നിർദ്ദേശത്തിലാണ് ചന്തകൾ ആരംഭിക്കുന്നത്. എല്ലാ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലും ചന്തകൾ ആരംഭിക്കും. സപ്ലൈകോ വിപണന കേന്ദ്രങ്ങൾക്ക് മുന്നിൽ സ്ഥലമില്ലെങ്കിൽ മറ്റ് പൊതുസ്ഥലങ്ങൾ പരിഗണിക്കാനും അനുവാദം നൽകിയതായി മന്ത്രി അറിയിച്ചു.