പി.എഫ്. പെൻഷൻ ജോയിന്റ് ഓപ്ഷൻ സൗകര്യമൊരുക്കി

Sunday 09 April 2023 12:21 AM IST

കളമശേരി: പി.എഫ്. പെൻഷൻ ജോയിന്റ് ഓപ്ഷൻ നൽകാൻ ഫാക്ട് ലീഗൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഏലൂരിൽ സൗകര്യം ഒരുക്കി. ഉദ്യോഗമണ്ഡൽ അമോണിയ പ്രൊജക്ടിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ രണ്ടാം നിലയിൽ രാവിലെ 9 മുതൽ 1 മണി വരെ സേവനം ലഭിക്കും. അമ്പലമുകളിൽ പൊതുസേവന കേന്ദ്രത്തിലും ലഭ്യമാണ്. എൽ.ഒ.എ ഫോം പൂരിപ്പിച്ച് നൽകണം. യു.എ.എൻ.നമ്പർ, ജനന തീയതി, ആധാർ നമ്പർ, ആധാറുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.സി. കോഡ്, ഇ മെയിൽ ഐ.ഡി എന്നിവ വേണം.