റവന്യു വകുപ്പ്: ശില്പശാല
Sunday 09 April 2023 12:50 AM IST
ആലുവ: റവന്യു വകുപ്പിൽ കെട്ടികിടക്കുന്ന പരാതികൾ തീർപ്പാക്കുന്നത് വേഗത്തിലാക്കാൻ റവന്യു വകുപ്പിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർക്കായി 19ന് തിരുവനന്തപുരത്ത് ഏകദിന ശില്പശാല സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. ആലുവ വെസ്റ്റ് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റവന്യു വകുപ്പിൽ നടപടികൾ വേഗത്തിലാക്കാൻ 911 പുതിയ ഉദ്യോഗസ്ഥരെയും 641 വാഹനങ്ങളും ആവശ്യമായ ഉപകരണങ്ങളും അനുവദിച്ചു. ഓഫ് ലൈൻ അപേക്ഷകളിൽ 7,000 ഒഴികെ 2,19,000 പരാതികളും പരിഹരിച്ചു. അത്ര തന്നെ ഓൺലൈൻ പരാതികൾ ഇനിയുമുണ്ട്. ഇത് വേഗത്തിൽ തീർപ്പാക്കുന്നതിനാണ് ശില്പശാല സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.