പുത്തൻ റോഡുകൾ വെട്ടിപ്പൊളിക്കേണ്ടെന്ന് പി.ഡബ്ല്യു.ഡി ജലജീവൻ മിഷൻ പദ്ധതി പൂർത്തീകരണം അനിശ്ചിതത്വത്തിൽ

Saturday 08 April 2023 7:47 PM IST

തിരുവനന്തപുരം: പുതുതായി ടാറിട്ട റോഡുകൾ വെട്ടിപ്പൊളിക്കുന്നതിനോട് പി.ഡബ്ല്യു.ഡി മുഖം തിരിച്ചതോടെ ജലജീവൻ മിഷൻ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാകുമോ എന്ന ആശങ്കയിൽ വാട്ടർ അതോറിട്ടി.

ഗ്രാമീണ വീടുകളിൽ 24 മണിക്കൂറും ശുദ്ധജലം ഉറപ്പാക്കുന്ന പദ്ധതി 2024 മാർച്ചിലാണ് പൂർത്തിയാക്കേണ്ടത്. പൈപ്പിടുന്നതിനായി റോഡ് വെട്ടിപ്പൊളിക്കാൻ അനുമതി തേടി വാട്ടർ അതോറിട്ടി പൊതുമരാമത്ത് വകുപ്പിന് 4077 അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ടാറിട്ട് ഒരു വർഷം പോലും തികയാത്ത റോഡുകൾ വെട്ടിപ്പൊളിക്കാൻ പി.ഡബ്ല്യു.ഡി അനുമതി നൽകിയിട്ടില്ല. ദേശീയ പാത അതോറിറ്റി ഉൾപ്പടെ ഇതേ സമീപനമാണ് സ്വീകരിക്കുന്നത്.

പല റോഡുകളുടെയും ഡിഫക്ട് ലയബിലിറ്റി പീരിഡ് (ഡി.എൽ.പി) തീരാത്തതും ജോലികൾ ക്രമീകരിക്കുന്നതിലെ താമസവുമാണ് അനുമതി വൈകാനുള്ള കാരണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നു. മൺസൂണായതിനാൽ ജൂൺ മുതൽ ആഗസ്റ്റ് 15 വരെ റോഡ് മുറിക്കാൻ അനുമതി നൽകാറില്ല.

 വകുപ്പ്,​ അപേക്ഷ,​ അനുവദിച്ചത്,​ തള്ളിയത് എന്ന ക്രമത്തിൽ

പൊതുമരാമത്ത് വകുപ്പ്: 3593 - 1028 - 2565

ദേശീയപാത അതോറിട്ടി: 112 - 11 - 101

റോഡ് ഫണ്ട് ബോർഡ്: 256 - 30 - 226

പി.ഡബ്ല്യു.ഡി എൻ.എച്ച്: 73- 14- 59

റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരള ലിമിറ്റ‌ഡ്: 7- 0 - 7

4077 ആകെ അപേക്ഷകൾ

1101

അനുമതി ലഭിച്ചത്

2976

തള്ളിയത്/തീരുമാനമാകാത്തത്

ജില്ലകളിലെ അപേക്ഷകൾ,​ അനുവദിച്ചത്,​ തള്ളിയത്/തീരുമാനമാകാത്തത് പെൻഡിംഗ് എന്ന ക്രമത്തിൽ

തിരുവനന്തപുരം - 357- 119- 238

കൊല്ലം - 532- 185- 347

പത്തനംതിട്ട - 112- 10 - 102

കോട്ടയം - 318 - 117- 201

ആലപ്പുഴ- 63 - 24- 39

ഇടുക്കി - 316- 11- 305

എറണാകുളം - 475- 42 - 433

തൃശൂർ - 371- 117- 254

പാലക്കാട് - 256 - 130 - 126

മലപ്പുറം - 425- 4- 421

വയനാട് - 99- 4- 95

കണ്ണൂർ - 122- 28 - 94

കാസർകോട് - 75- 19- 56