വിശ്വജ്ഞാനമന്ദിരം നാടിന്റെ വഴിവിളക്കാകും: എം.കെ.രാഘവൻ എം.പി 

Sunday 09 April 2023 12:08 AM IST
ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിന് മുന്നോടിയായി കക്കോടി പടിഞ്ഞാറ്റുംമുറി ഗവ. യു.പി.സ്‌കൂളിൽ നടന്ന 'കാരുണ്യം' മെഗാമെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, ഡോ. ജനനി അനുകമ്പ ജ്ഞാന തപസ്വിനി തുടങ്ങിയവർ സമീപം

കോഴിക്കോട്: ശാന്തിഗിരിയുടെ വിശ്വജ്ഞാനമന്ദിരം നാടിന്റെ വഴിവിളക്കാകുമെന്ന് എം.കെ.രാഘവൻ എം. പി. വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിന് മുന്നോടിയായി കക്കോടി പടിഞ്ഞാറ്റുംമുറി ഗവ. ഗു.പി.സ്‌കൂളിൽ നടന്ന മെഗാമെഡിക്കൽ ക്യാമ്പും 'കാരുണ്യം' ആരോഗ്യപദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകസമാധാനത്തിനും മനുഷ്യനന്മയ്ക്കും വേണ്ടി ജീവിതം സമർപ്പിച്ച മഹാഗുരുവാണ് നവജ്യോതി ശ്രീകരുണാകരഗുരു. ഗുരു സ്ഥാപിച്ച ശാന്തിഗിരി ആശ്രമം ഇന്ന് ലോകശ്രദ്ധ നേടി. അന്നദാനവും ആതുരസേവനവും ആത്മബോധനവുമാണ് ശാന്തിഗിരിയുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. മോഹനൻ കൈതമോളി അദ്ധ്യക്ഷത വഹിച്ചു. സോമനാഥൻ.യു.പി, സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, ഡോ. ബി. രാജ്കുമാർ, ഡോ. ജനനി അനുകമ്പ ജ്ഞാന തപസ്വിനി, എൻ. ഉപശ്ലോകൻ, മോഹനൻ കൈതമോളി, അജിത. എൻ, ഗിരീഷ് കുമാർ. ഇ.എം, പി. നിഷ പിലാക്കാട്ട്, സോമനാഥൻ.യു.പി, ഷിനു. കെ.പി, ബിനോയ്.വി, ഷൈനി. സി, കെ.എൻ.വിശ്വംഭരൻ, ഡി.പ്രദീപ്കുമാർ, പി.എഹേമലത, ഷാജി.ഇ.കെ, പ്രദീപൻ എം. ഷാജി.കെ.എം, എന്നിവർ പങ്കെടുത്തു. അഞ്ഞൂറോളം പേരാണ് സൗജന്യ മെഡിക്കൽക്യാമ്പിൽ പങ്കെടുത്തത്.