ബിനാലെയ്ക്ക് നാളെ സമാപനം

Sunday 09 April 2023 1:09 AM IST

കൊച്ചി: മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിന് നാളെ കൊടിയിറങ്ങും. വൈകിട്ട് 7ന് എറണാകുളം ഡർബാർ ഹാൾ മൈതാനത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ സംഗീത വിരുന്ന്. ഇന്ന് രാവിലെ 11നു ഫോർട്ട്‌ കൊച്ചി കബ്രാൾയാർഡ് പവിലിയനിൽ കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണിയെക്കുറിച്ച് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രദർശിപ്പിക്കും. 'എക്‌സ്‌പെരിമെന്റ്‌സ് വിത്ത് ഇമാജിനേഷൻ' പ്രത്യേക പ്രദർശനം മട്ടാഞ്ചേരി മുഹമ്മദ് അലി വെയർഹൗസിൽ രാവിലെ 10.07 മുതൽ.