ബാലവേദി സംഗമം

Sunday 09 April 2023 12:28 AM IST

തൃപ്പൂണിത്തുറ: തെക്കൻ പറവൂർ ജ്ഞാനദായിനി ഗ്രാമീണ ഗ്രന്ഥശാലയിൽ ബാലവേദി കൂട്ടുകാരുടെ സംഗമവും കുരുത്തോല കൊണ്ട് കളിക്കോപ്പ് നിർമ്മാണ പരിശീലനവും സംഘടിപ്പിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. അപ്പുക്കുട്ടൻ നിർമ്മാണ പരിശീലനം നൽകി. പാർത്ഥസാരഥി അദ്ധ്യക്ഷത വഹിച്ചു. വായനശാലാ പ്രസിഡന്റ് എസ്.എ. ഗോപി, സെക്രട്ടറി പി.എസ്. ബിജു, ബാലവേദി സെക്രട്ടറി നന്ദിത വിനിൽ എന്നിവർ സംസാരിച്ചു.

ബാലവേദി ഭാരവാഹികളായി യു. പാർത്ഥസാരഥി (പ്രസിഡന്റ്), സാന്ദ്ര സന്തോഷ് (വൈസ് പ്രസിഡന്റ്), നന്ദിത വിനിൽ (സെക്രട്ടറി), അഭിനവ് സജിത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരെയും രക്ഷാധികാരികളായി കെ.എസ്.സിജു, റീന സനൽ എന്നിവരെയും തിരഞ്ഞെടുത്തു.