രാജാജിയുടെ ചെറുമകൻ ബി.ജെ.പിയിൽ
Sunday 09 April 2023 4:31 AM IST
ന്യൂഡൽഹി:ആദ്യത്തെ ഇന്ത്യൻ ഗവർണർ ജനറലായിരുന്ന
സി.രാജഗോപാലാചാരിയുടെ കൊച്ചു മകൻ സി.ആർ കേശവൻ ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ് വക്താവായിരുന്ന കേശവൻ കഴിഞ്ഞ ഫെബ്രുവരിയിൽ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു.
ഡൽഹിയിൽ ബി. ജെ. പി ആസ്ഥാനത്ത് കേന്ദ്രമന്ത്രി വി.കെ സിംഗിന്റെ സാന്നിധ്യത്തിലാണ് കേശവൻ പാർട്ടി അംഗത്വം സ്വീകരിച്ചത്.
ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബി.ജെ.പിയിൽ തനിക്ക് അംഗത്വം നൽകിയതിന് നന്ദിയുണ്ടെന്നും പ്രധാനമന്ത്രി മോദി തമിഴ്നാട്ടിലുള്ള ദിവസം പാർട്ടിയിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ജനകേന്ദ്രീകൃത നയങ്ങളും അഴിമതി രഹിത ഭരണവും ഇന്ത്യയെ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഉയർത്തി. രണ്ട് പതിറ്റാണ്ടായി കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ഒരു മൂല്യവും കണ്ടെത്താനായില്ലെന്നും കേശവൻ പറഞ്ഞു.