അമൃത സ്വാശ്രയ സംഘത്തിലെ അംഗങ്ങൾക്കുള്ള സാമ്പത്തിക സഹായ വിതരണം
തിരുവനന്തപുരം: അമൃത സ്വയം സഹായ സംഘത്തിലെ 6000ത്തോളം കുടുംബങ്ങൾക്ക് മാതാ അമൃതാനന്ദമായി സൗജന്യമായി എല്ലാവർഷവും നൽകിവരുന്ന സാമ്പത്തിക സഹായം, ഭക്ഷ്യക്കിറ്റ് - വസ്ത്രം എന്നിവയുടെ വിതരണം നടന്നു.
അംഗങ്ങൾക്ക് തയ്യൽ പഠിക്കുന്നതിന് വേണ്ടി 40ഓളം തയ്യൽ മെഷീനും ഈ വർഷമെത്തിച്ചു. സ്വാശ്രയ സംഘത്തിലെ വിദ്യാസമ്പന്നരായ യുവതി യുവാക്കൾക്ക് ഇലക്ട്രോണിക്‌സ് അസംബ്ലി രംഗത്ത് സ്വയം തൊഴിൽ കണ്ടെത്താൻ സാധിക്കുന്ന വിധത്തിലുള്ള കർമ്മ പദ്ധതികളാണ് അമ്മ വിഭാവനം ചെയ്യുന്നതെന്നും സമയബന്ധിതമായി ഈ പദ്ധതികൾ നടപ്പിലാക്കുമെന്നും അമൃത സ്വാശ്രയ സംഘം ചിറയിൻകീഴ് ആശ്രമം പ്രസിഡന്റ് സി. വിഷ്ണുഭക്തൻ പറഞ്ഞു.
രക്ഷാധികാരികളായ രാജൻ ഫെഡറൽ ബാങ്ക്, കടയ്ക്കാവൂർ ജോസ്, അഴൂർ ജയകുമാർ, ശിവദാസൻ, മുടപുരം മനോഹരൻ, സന്തോഷ്, പ്രീത, പ്രസീത, 75ഓളം എക്‌സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 12 പേർക്കുള്ള സൗജന്യ ചികിത്സാസഹായം അമൃത മെഡിക്കൽ സെന്ററിന് ലഭിച്ചു.